Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 16-05-2022

സംരംഭകത്വ ശിൽപ്പശാല നടത്തി

 

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡവലപ്മെന്റ് വിദേശ വിപണിയിലേക്ക് സംരംഭകരുടെ ഉൽപന്നങ്ങൾ എത്തിക്കാനാവശ്യമായ നടപടിക്രമങ്ങൾ, വിദേശ വ്യവസായ മേഖലയിലെ സാധ്യതകൾ എന്നിവയെ കുറിച്ചുള്ള സംരംഭകത്വ ശിൽപശാല നടത്തി. ആദ്യബാച്ചിൽ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 38 സംരംഭകർ പങ്കെടുത്തു. വിദഗ്ധർ ക്ലാസെടുത്തു. അടുത്ത ബാച്ചിന്റെ പരിശീലനം ആഗസ്റ്റ് 10,11,12 തീയതികളിൽ നടക്കും.

 

കെൽട്രോണിൽ ടെലിവിഷൻ ജേണലിസം പഠനം

 

കെൽട്രോൺ ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ ലഭിക്കും. പ്രിന്റ് മീഡിയ ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കോ, അവസാന വർഷ ബിരുദ ഫലം കാത്തിരിക്കുന്നവർക്കോ അപേക്ഷിക്കാം. കോഴിക്കോട് കേന്ദ്രത്തിൽ അപേക്ഷ  ലഭിക്കുവാനുള്ള  അവസാന തീയതി    മെയ് 25.  ക്ലാസുകൾ ജൂണിൽ തുടങ്ങും. അപേക്ഷാ ഫോമിനും വിശദ വിവരങ്ങളും കെൽട്രോൺ നോളേജ് സെന്റർ, മൂന്നാം നില, അംബേദ്ക്കർ ബിൽഡിങ്, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. 673 002 എന്ന വിലാസത്തിൽ ലഭിക്കും.  ഫോൺ: 9544958182.

 

ലക്ചറർ (മെഡിക്കൽ) നിയമനം

 

തലശ്ശേരി മലബാർ കാൻസർ സെന്ററിൽ ലക്ചറർ (മെഡിക്കൽ ) തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യരായവർ മെയ് 19ന് രാവിലെ 10 മണിക്ക് എംസിസിയിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് അസ്സൽ സർട്ടിഫക്കറ്റുകൾ സഹിതം ഹാജരാകണം.   ഫോൺ: 0490 2399207.  വെബ്സൈറ്റ്: www.mcc.kerala.gov.in.

 

വെറ്ററിനറി ഡോക്ടർ നിയമനം

 

മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ് സ്‌കീമുകളുടെ ഭാഗമായി ഈ വർഷം ജില്ലയിലെ കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ, ഇരിക്കൂർ, തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ, എടക്കാട്, കല്ല്യാശ്ശേരി ബ്ലോക്കുകളിൽ വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു.  വൈകിട്ട് ആറ് മണി മുതൽ രാവിലെ ആറ് മണി വരെ (രാത്രി കാലങ്ങളിൽ) വീട്ടുപടിക്കൽ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തിൽ 90 ദിവസത്തേക്കാണ് നിയമനം. താൽപര്യമുള്ളവർ അസ്സൽ ബിരുദ സർട്ടിഫിക്കറ്റും കെ വി സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും  അവയുടെ പകർപ്പും സഹിതം മെയ് 19ന് രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രം ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോൺ: 0497 2700267.

 

ഉപതെരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്താൻ സൗകര്യം ചെയ്യണം

 

ജില്ലയിലെ കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ വാർഡ് 10 കക്കാട്, പയ്യന്നൂർ നഗരസഭ 9 മുതിയലം, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് 7 പുല്ലാഞ്ഞിയോട്, മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് 5 നീർവേലി വാർഡുകളിൽ മെയ് 17ന്  ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരള കമേഴ്സ്യേൽ ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെ പരിധിയിൽ വരുന്ന വ്യവസായ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ഫാക്ടറികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന വാർഡുകളിലെ വോട്ടർമാർക്ക് സ്വന്തം പോളിങ് സ്റ്റേഷനിൽ പോയി വോട്ട് രേഖപ്പെടുത്താൻ  തൊഴിലുടമകൾ സൗകര്യം ചെയ്തുകൊടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെഫന്റ്) അറിയിച്ചു.

 

ഭരണാനുമതി

 

കണ്ണൂർ എംഎൽഎയുടെ 2020-21 വർഷത്തെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ഡിവിഷൻ 27 കരിക്കൻ പനയൻപറമ്പ് റോഡ് സൈഡ് ഭിത്തി നിർമ്മാണ പ്രവൃത്തിക്ക് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

അഴീക്കോട് എംഎൽഎയുടെ 2020-21 വർഷത്തെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ച് കണ്ണൂർ കോർപ്പറേഷൻ  ഡിവിഷൻ ഒമ്പതിലെ പുഴാതി ഗവ.ഹൈസ്‌കൂൾ ഓലാട്ടുംചാൽ റോഡ് സൈഡ് സംരക്ഷണ ഭിത്തി നിർമ്മാണവും ഫുട്പാത്ത് കോൺക്രീറ്റ് നിർമ്മാണവും റോഡ് പുനരുദ്ധാരണ പ്രവൃത്തിക്കും  ജില്ലാ കലക്ടർ ഭരണാനുമതി നൽകി.

 

ഇമിഗ്രേഷൻ അസിസ്റ്റന്റ് ഇന്റർവ്യൂ

 

വിമുക്ത ഭടൻമാർക്കുള്ള ഇമിഗ്രേഷൻ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ മെയ് 17 മുതൽ ജൂൺ 11 വരെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ നടത്തും. ഉദ്യോഗാർഥികൾക്കുള്ള കോൾലെറ്റർ ഇ മെയിലായി അയച്ചിട്ടുണ്ട്.  ലിസ്റ്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

 

ആയുർവേദ മെഡിക്കൽ ഓഫീസർ നിയമനം

 

നാഷണൽ ആയുഷ് മിഷൻ ജില്ലയിൽ നടപ്പാക്കുന്ന എച്ച് ആർ യൂണിറ്റിലെ ആയുർവേദ മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.  യോഗ്യത: ബി എ എം എസ്, ടി സി എം സി രജിസ്ട്രേഷൻ.

താൽപര്യമുള്ള ഉദ്യോഗാർഥികൾ മെയ് 25ന് രാവിലെ 10.30 ന് സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം.  ഫോൺ: 0497 2700911.

 

ഗസ്റ്റ് ലക്ചർ ഒഴിവ്

 

ഐ എച്ച് ആർ ഡിയുടെ കീഴിൽ ഏഴോം നെരുവമ്പ്രത്ത് പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുകളുണ്ട്.  കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, കൊമേഴ്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ജേണലിസം (പാർട്ട് ടൈം) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. അപേക്ഷകർ യുജിസി നിർദ്ദേശിക്കുന്ന യോഗ്യതയുളളവരായിരിക്കണം. അപേക്ഷ jobscans@gmail.com എന്ന ഇ-മെയിലിൽ മെയ് 18നകം സമർപ്പിക്കണം. യു ജി സി, നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തിൽ മറ്റുളളവരെയും പരിഗണിക്കും.  അപേക്ഷാ ഫോറം caspayyannur@ihrd.ac.in  ൽ ലഭിക്കും.  ഫോൺ 04972 877600, 9446304755. 

 

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

 

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിൽ ജിയോളജി വിഭാഗത്തിൽ അഡ്ഹോക് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത.  താൽപര്യമുള്ള ഉദ്യോഗാർഥികൾ മെയ് 20ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.  ഫോൺ: 0497 2780226.

 

യുജിസി നെറ്റ് പരീക്ഷാ പരിശീലനം

 

യുജിസി ജൂൺ മാസം മാനവിക വിഷയങ്ങളിൽ നടത്തുന്ന നെറ്റ് പരീക്ഷയുടെ ജനറൽ പേപ്പറിൽ പത്ത് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കണ്ണൂർ യൂനിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 35 പേർക്കാണ് പ്രവേശനം. താൽപര്യമുള്ളവർ മെയ് 21നകം കണ്ണൂർ യൂനിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാനമന്ദിരത്തിലെ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ്് ഗൈഡൻസ് ബ്യൂറോയിൽ നേരിട്ട് ഹാജരാകണം. കോഴ്സ് ഫീ 2000 രൂപ (എസ്.സി/ എസ്.ടി, അംഗപരിമിതർക്ക് 1000 രൂപ). ഫോൺ: 7907358419, 9495723518.

 

വൈദ്യുതി മുടങ്ങും

 

പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ അന്നൂർ സത്യൻ ആർട്ട്സ്, റാങ്ങ് ദിവ്യൂ, മൂരിക്കൊവ്വൽ, കോളനി റോഡ്, മുത്തപ്പൻ റോഡ്, ബി എസ് എൻ എൽ ക്വാർട്ടേർസ് എന്നീ ഭാഗങ്ങളിൽ മെയ് 17 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ വലിയകുണ്ട് കോളനി,  സൂര്യ 1, സൂര്യ 2,  നവഭാരത് കളരി, കാമെറിൻ, കാനന്നൂർ ഹാൻഡ്ലൂം എന്നീ ട്രാൻസ്‌ഫോർ പരിധിയിൽ മെയ് 17 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കൽ സെക്ഷനിലെ ആറാട്ട് വയൽ, ഹാൻവീവ് പരിസരം, ചിറക്കൽ ചിറ, ചിറക്കൽ പഞ്ചായത്ത് ഓഫീസ് പരിസരം, വെങ്ങരവയൽ, രാജാസ് സ്‌കൂൾ എന്നീ ഭാഗങ്ങളിൽ മെയ് 17 ചൊവ്വ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും നാല് മുക്ക്, നല്ലാഞ്ഞി മുക്ക്, കുന്നാവ്, ജേബീസ് കോളേജ് പരിസരം, ജയലക്ഷ്മി റോഡ് എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ വൈകിട്ട് നാല് മണി വരെയും വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ ആലിക്കുന്ന്, പൊട്ടൻപ്ലാവ്, പൈതൽമല, അരീക്കമല, പുരയിടത്തിൽ കവല, കുടിയാന്മല ലോവർ, കനകക്കുന്ന്, കുടിയാന്മല അപ്പർ, കവരപ്ലാവ്, കോട്ടച്ചോല, മഞ്ഞുമല എന്നീ ഭാഗങ്ങളിൽ മെയ് 17 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ എടക്കളം, എടക്കളം  ക്രഷർ, തോപ്പിലായി, പള്ളം, കോരങ്ങോട് എന്നീ ഭാഗങ്ങളിൽ മെയ് 17 ചൊവ്വ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

ക്വട്ടേഷൻ

 

ജില്ലാ  ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ടാക്സി പെർമിറ്റുള്ള ജീപ്പ്/ കാർ വാടകക്ക് നൽകാൻ തയ്യാറുള്ളവരിൽ നിന്നും റീ ടെണ്ടർ ക്ഷണിച്ചു. മെയ് 30ന് ഉച്ചക്ക് രണ്ട് മണി വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 0490 2967199

date