Skip to main content

കെ റെയിൽ യാഥാർഥ്യമായാൽ വാഹന ഉപയോഗം കുറയും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

ജില്ലയിൽ 91 ഇ-വാഹന ചാർജിംഗ് കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു

 

 

 

കെ റെയിൽ യാഥാർഥ്യമായാൽ കേരളത്തിൽ ആയിരക്കണക്കിന് വാഹനങ്ങളുടെ ഉപയോഗം കുറയുമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ജില്ലയിലെ 89 പോൾ മൗണ്ടഡ് ഇലക്ട്രിക് വാഹന ചാർജിംഗ് സെന്ററുകളുടെയും കണ്ണൂർ ടൗൺ, വളപട്ടണം ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളുടെയും ഉദ്ഘാടനം മയ്യിലിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മലിനീകരണം കുറക്കാൻ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കണമെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ലോകം ഗൗരവമായി ചർച്ച ചെയ്യുന്ന വിഷയമാണ്. കാർബൺ ന്യൂട്രൽ സംസ്ഥാനമാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി വനവൽക്കരണം അനിവാര്യമാണ്-മന്ത്രി പറഞ്ഞു. 

വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാറിന്റെ ഇ-വാഹന നയത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള നോഡൽ ഏജൻസി കെഎസ്ഇബിയാണ്. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ച പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകൾ ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവയ്ക്കും ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ നാല് ചക്ര വാഹനങ്ങൾക്കും വേണ്ടിയുമാണ്. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ ഇവയിൽനിന്ന് ഇ-വാഹനങ്ങൾ ചാർജ് ചെയ്യാം. 

എല്ലാ ജില്ലകളിലുമായി 62 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകളും 1165 പോൾ മൗണ്ടഡ് ചാർജിംഗ് സെന്ററുകളുമാണ് കെഎസ്ഇബി സ്ഥാപിക്കുന്നത്. 2020ൽ കെഎസ്ഇബി സംസ്ഥാനത്ത് പൂർത്തിയാക്കിയ നാല് ചക്ര വാഹനങ്ങൾക്കുള്ള ആറ് ചാർജിംഗ് സ്റ്റേഷനുകളിൽ ഒന്ന് കണ്ണൂരിൽ ചൊവ്വ സബ്‌സ്റ്റേഷൻ പരിസരത്തായിരുന്നു. 

 

മയ്യിലിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. കെ എസ് ഇ ബി എൽ ഡയറക്ടർ ആർ സുകു റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബർട്ട് ജോർജ്, മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്‌ന, കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൾ മജീദ്, കുറ്റിയാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി, മലപ്പട്ടം പഞ്ചായത്ത് പ്രസിഡണ്ട് കെ പി രമണി, ജില്ലാ പഞ്ചായത്തംഗം എം വി ശ്രീജിനി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം എം വി ഓമന, മയ്യിൽ പഞ്ചായത്തംഗം ഇ എം സുരേഷ് ബാബു, കെ എസ് ഇ ബി എൽ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ ബി അശോക്, ഡിസ്ട്രിബ്യൂഷേൻ നോർത്ത് മലബാർ ചീഫ് എഞ്ചിനീയർ കെ എ ഷാജി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംബന്ധി

date