Skip to main content

തീരദേശ ഗ്രാമസഭ 17ന് മാട്ടൂലിൽ

 

 

ജില്ലയിലെ തീരദേശ ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രശ്നങ്ങളുടെ പരിഹാരത്തിനായി ജില്ലാ പഞ്ചായത്തിന്റെ കീഴിൽ മെയ് 17നു തീരദേശ ഗ്രാമസഭ വിളിച്ചു ചേർക്കുന്നു. രാവിലെ 10.30മുതൽ മാട്ടൂൽ പെറ്റ് സ്റ്റേഷനു സമീപം മാട്ടൂൽസെൻട്രൽ ബീച്ച് റോഡ് സ്ട്രീറ്റ് നമ്പർ 20ൽ എം വിജിൻ എംഎൽഎ ഉദ്ഘാനം ചെയ്യും. മത്സ്യതൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, തീരദേശ പ്രദേശങ്ങളിലെ പ്രകൃതിദുരന്തങ്ങൾ, കാർഷിക ഉൽപന്നങ്ങളുടെ വിപണനവും സംഭരണവും, നെൽകൃഷിയുടെ പ്രോത്സാഹനവും വിപണന സൗകര്യം ഒരുക്കലും, ഉപ്പുവെള്ളം കയറുന്നത് മൂലമുള്ള കാർഷിക മേഖലയിലെ പ്രശ്നങ്ങൾ, ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യതകുറവ് തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യും. തീരദേശ മേഖലയിൽ ജില്ലാ പഞ്ചായത്തിന്റെ വികസന കാഴ്ചപ്പാട് വിശദീകരിക്കുകയും നൂതന പദ്ധതികൾ തയാറാക്കുന്നതിനുമായാണ് തീരദേശ ഗ്രാമസഭ ചേരുന്നത്. കല്യാശേരി, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെയും രാമന്തളി, മാടായി, ഏഴോം, പട്ടുവം, മാട്ടൂൽ, കണ്ണപുരം, കല്യാശേരി, ചെറുകുന്ന്, അഴീക്കോട്, മുഴപ്പിലങ്ങാട്, ധർമ്മടം, ന്യൂമാഹി തുടങ്ങിയ ഗ്രാമപഞ്ചായത്തിലെയും എല്ലാ ജനപ്രതിനിധികളും പങ്കെടുക്കും. കൂടാതെ പഞ്ചായത്ത് പ്രദേശങ്ങൾ ഉൾപ്പെടുന്ന എംഎൽഎമാരും രാഷ്ട്രീയ-സാസ്‌കാരിക പ്രവർത്തകരും പങ്കെടുക്കും.

date