Skip to main content

കളഞ്ഞുകിട്ടിയ സ്വർണം ലേലം ചെയ്യുന്നു

 

 

കളഞ്ഞുകിട്ടിയ സ്വർണം അവകാശികളാരും എത്താത്തതിനെതുടർന്ന് ലേലം ചെയ്യുന്നു. കണ്ണൂർ സിറ്റി വനിതാ പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന 12 ഗ്രാം സ്വർണ മാലയാണ് ലേലം ചെയ്ത് വിൽക്കാൻ ഉത്തരവായത്. മെയ് 23ന് രാവിലെ 11.30 ന് വനിത പൊലീസ് സ്‌റ്റേഷനിലാണ് ലേലം നടക്കുക. കളഞ്ഞുകിട്ടി സ്‌റ്റേഷനിൽ ഏൽപ്പിച്ച സ്വർണം അവകാശികളെ തിരിച്ചേൽപ്പിക്കാൻ ഒരു വർഷത്തോളമായി കാത്തിരിക്കുകയായിരുന്നു പോലീസ്. അറിയിപ്പ് നൽകി ചിലരൊക്കെ വെന്നങ്കിലും അവർ യഥാർഥ ഉടമസ്ഥരായിരുന്നില്ല. തുടർാണ് ലേലം ചെയ്ത് വിൽക്കാൻ സിറ്റി പൊലീസ് കമ്മീഷണർ അനുമതി നൽകി ഉത്തരവായത്.

 

date