Skip to main content

പരിസ്ഥിതി ബോധവത്കരണം: സൈക്കിള്‍ റാലി സംഘടിപ്പിച്ചു

 

 

 

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബ്ബും സംയുക്തമായി ചേര്‍ന്ന് കോഴിക്കോട് ബീച്ചില്‍നിന്നും കാപ്പാട് ബീച്ചിലേക്ക് പരിസ്ഥിതി ബോധവത്കരണം നടത്തുന്നതിനായി സൈക്കിള്‍ റാലി സംഘടിപ്പിച്ചു. ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തില്‍ ഡി.ടി.പി.സിയും കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബ്ബും ചേര്‍ന്ന് ഡെക്കാത്ലോണില്‍നിന്നും ആരംഭിച്ച് വയനാട് ചുരം വരെ നടത്തുന്ന ചുരം ചലഞ്ച് റൈഡിന് മുന്നോടിയായാണ് സൈക്കിള്‍ റാലി സംഘടിപ്പിച്ചത്. പരിസ്ഥിതി അവബോധം സൃഷ്ടിക്കാനും കോഴിക്കോടിന്റെ ടൂറിസം സാധ്യതകള്‍ക്ക് പ്രചരണം നല്‍കുന്നതിനുമാണ് റാലി സംഘടിപ്പിക്കുന്നത്.

കോഴിക്കോട് ബീച്ചില്‍നിന്നും ആരംഭിച്ച് അന്താരാഷ്ട്ര സര്‍ട്ടിഫൈഡ് ബ്ലൂഫ്‌ളാഗ് ബീച്ച് ആയ കാപ്പാട് റാലി സമാപിച്ചു. ടൂറിസം ആസൂത്രണ ബോര്‍ഡ് ഉപദേശകസമിതി അംഗം കെ.ആര്‍. പ്രമോദ് ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ടി. നിഖില്‍ ദാസ് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബ് സെക്രട്ടറി റിയാസ്, ബീച്ച് മാനേജര്‍ പി. ഷിജിത് രാജ്, ഡി.ടി.പി.സി ഡെസ്റ്റിനേഷന്‍ മാനേജര്‍ കെ.കെ. അശ്വിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date