Skip to main content

ചക്കുളത്തുകാവ് പൊങ്കാല യോഗം 22ന്

    ഡിസംബര്‍ മൂന്നിന് നടക്കുന്ന ചക്കുളത്തുകാവ് പൊങ്കാലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനുള്ള യോഗം ഈ മാസം 22ന് ഉച്ചയ്ക്ക് ശേഷം രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.                                                 (പിഎന്‍പി 3092/17)
സാമ്പത്തിക സഹായം
    രണ്ടാം ലോകമഹായുദ്ധ സേനാനികളുടെ വിധവകളില്‍ പ്രതിമാസ സാമ്പത്തിക സഹായത്തിന് അപേക്ഷിച്ചിട്ടില്ലാത്തവര്‍ നിര്‍ദിഷ്ട ഫോറത്തില്‍ അനുബന്ധ രേഖകള്‍ സഹിതം ഉടന്‍ അപേക്ഷിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0468 2222104.                             (പിഎന്‍പി 3093/17)

date