Skip to main content
 നവമാധ്യമങ്ങളും വാര്‍ത്താലോകത്തെ നൈതികതയും വിഷയത്തില്‍ പ്രസ് ക്ലബ്ബില്‍ നടന്ന സെമിനാറില്‍ എം.ജെ.ശ്രീചിത്രന്‍ മുഖ്യ പ്രഭാഷണം നടത്തുന്നു.

നവമാധ്യമങ്ങളിലെ നൈതിക ബോധം ചരിത്രപരമാണ് - എം.ജെ.ശ്രീചിത്രന്‍

 

    നവമാധ്യമങ്ങളിലെ നൈതിക ബോധം ചരിത്രപരമാണെന്നും ഓരോ കാലഘട്ടത്തിലും മാറ്റങ്ങള്‍ക്ക് വിധേയമാവുന്നുണ്ടെന്നും എം.ജെ.ശ്രീചിത്രന്‍ പറഞ്ഞു.സമൂഹത്തിന്‍റെ അടിസ്ഥാന സ്വഭാവങ്ങളാണ് നവമാധ്യമങ്ങളിലും പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും പാലക്കാട് പ്രസ് ക്ലബ്ബും സംയുക്തമായി                           'നവമാധ്യമങ്ങളും വാര്‍ത്താലോകത്തെ നൈതികതയും' വിഷയത്തില്‍ നടത്തിയ മാധ്യമ ശില്പശാലയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശ്രീചിത്രന്‍ . വ്യാഖ്യാനങ്ങള്‍ തടഞ്ഞ് വിവരങ്ങള്‍ മാത്രമാണ് നവമാധ്യമങ്ങള്‍ നല്‍കുന്നത്. അതിനാല്‍  പ്രാഥമിക നീതിബോധവുമായി നവമാധ്യമങ്ങളെ സമീപിക്കരുത്. അനുഭവങ്ങളെ സര്‍ഗാത്മകതലത്തിലേയ്ക്ക് കൊണ്ടുപോയി നവമാധ്യമങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്താം. എന്നാല്‍ ജനാധിപത്യത്തില്‍ പൊതു ചര്‍ച്ചകളാവേണ്ട വിഷയങ്ങള്‍ പോലും മസാലക്കഥകള്‍ മാത്രമായി ചുരുങ്ങുന്ന അവസ്ഥയാണുള്ളത്. മൂലധന താത്പര്യങ്ങള്‍ക്ക് നമ്മള്‍ അറിയാതെതന്നെ വിധേയരാക്കപ്പെടുന്ന അവസ്ഥയും നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്ക്ക് ന്യൂസ്-വ്യാജവാര്‍ത്തകളിലൂടെ ഒരുനുണ പ്രസ്ഥാനമായി മാറിയെങ്കിലും ട്രോളുകളിലൂടെ ഹാസ്യത്തിന് പുതിയ മാനങ്ങള്‍ നവമാധ്യമങ്ങള്‍ നല്‍കി. സൈബര്‍ 
നിയമങ്ങള്‍ മൂന്ന് പ്രാവശ്യം പരിഷ്കരിക്കപ്പെട്ടെങ്കിലും വ്യാജ വാര്‍ത്തകള്‍ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ വിധത്തില്‍ ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസക്ലബ്ബ് ഹാളില്‍ നടന്ന സെമിനാറില്‍ പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് ഷില്ലര്‍ സ്റ്റീഫന്‍ , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി.സുലഭകുമാരി , പ്രസ് ക്ലബ്ബ് സെക്രട്ടറി എന്‍.എ.എം.ജാഫര്‍ എന്നിവര്‍ സംസാരിച്ചു. മാധ്യമ പ്രവര്‍ത്തകരും മാധ്യമ വിദ്യാര്‍ഥികളും പങ്കെടുത്തു. 

 

date