Skip to main content

അസിസ്റ്റന്റ് ജനറൽ മാനേജർ ഒഴിവ്

കോട്ടയം: തൃശ്ശൂർ ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് ജനറൽ മാനേജർ (ലീഗൽ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ സ്ഥിരം ഒഴിവുണ്ട്. നിയമത്തിൽ ബിരുദാനന്തര ബിരുദം, തൊഴിൽ കമ്പനി നിയമങ്ങളിൽ ഏഴു വർഷത്തിൽ കുറയാത്ത സിവിൽ കോടതിയിലെ പ്രാക്ടീസ് അല്ലെങ്കിൽ തൊഴിൽ പരിചയം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 2022 ജനുവരി ഒന്നിന് 18-50. നിയമാനുസൃത വയസിളവ് ലഭിക്കും.  പ്രായം, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 18 ന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
നിലവിൽ ജോലി ചെയ്യുന്നവർ നിയമനാധികാരിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം. 1960-ലെ ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന തൊഴിൽപരിചയ സർട്ടിഫിക്കറ്റ് അസിസ്റ്റന്റ് ലേബർ ഓഫീസ് ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിൽപരിചയ സർട്ടിഫിക്കറ്റ് ഫാക്ടറി ഇൻസ്‌പെക്ടർ ജോയിൻ ഡയറക്ടർ സാക്ഷ്യപ്പെടുത്തണം. ഫോൺ: 0484-2312944.

(കെ.ഐ.ഒ.പി.ആർ 1324/2022)

date