Skip to main content

ഒരു ലക്ഷം മാവിൻതൈ നട്ടുപരിപാലിക്കാനൊരുങ്ങി സഹകരണവകുപ്പ്;  സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂൺ 5)  - പാമ്പാടിയിൽ  മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും

കോട്ടയം: ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സഹകരണവകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണം പദ്ധതിയിലൂടെ ഒരു ലക്ഷം മാവിൻതൈ നട്ടുപരിപാലിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(ജൂൺ 5) രാവിലെ 8.30ന് പാമ്പാടി കുറ്റിക്കലിലെ

പാമ്പാടി സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടക്കും. സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. 

ഉമ്മൻ ചാണ്ടി എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി വൃക്ഷതൈ വിതരണം നിർവഹിക്കും. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഡോ. അദീല അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തും. 
പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയ്, ബാങ്ക് പ്രസിഡന്റ് റജി സഖറിയ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി.എം. മാത്യു, സഹകരണ ജോയിന്റ് രജിസ്ട്രാർ എൻ. അജിത് കുമാർ, പി.എ.സി.എസ്. പ്രസിഡന്റ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. ജയകൃഷ്ണൻ, ചങ്ങനാശേരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസഫ് ഫിലിപ്പ്, ഡി.സി.എച്ച്. ഡയറക്ടർ ഇ.എസ്. സാബു, അസിസ്റ്റന്റ് രജിസ്ട്രാർ രാജീവ് എം. ജോൺ എന്നിവർ പങ്കെടുക്കും.

ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി അഞ്ചു വർഷംകൊണ്ട് അഞ്ചു ലക്ഷം ഫലവൃക്ഷങ്ങൾ നട്ടുപരിപാലിക്കുന്ന തീം ട്രീസ് ഓഫ് കേരള പദ്ധതി 2018ലാണ് ആരംഭിച്ചത്. ഇതിലൂടെ നാലുവർഷത്തിനുള്ളിൽ പ്ലാവ്, കശുമാവ്, തെങ്ങ്, പുളി എന്നിവയുടെ തൈ സഹകരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ നട്ടുപരിപാലിക്കുന്നു. ഈ വർഷം മാവിൻതൈകളാണ് നട്ടുപരിപാലിക്കുക.

(കെ.ഐ.ഒ.പി.ആർ 1326/2022)

date