Skip to main content

അങ്കണവാടി ഉദ്ഘാടനം ചെയ്തു

കോട്ടയം: രാമപുരം ഏഴാച്ചേരി ഒമ്പതാം നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടം മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ മനോജ് സി. ജോർജ്, സൗമ്യ സേവ്യർ, കവിത മനോജ്, ബ്ലോക്ക് പഞ്ചായത്തംഗം സ്മിതാ അലക്‌സ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. കെ. ശാന്താറാം, റോബി തോമസ്, രജി ജയൻ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ പുഷ്പകല, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ് എന്നിവർ പങ്കെടുത്തു.
അങ്കണവാടിക്കായി സ്ഥലംവിട്ടു നൽകിയ ലാലച്ചൻ ചെട്ടിയാകുന്നേൽ, കരാറുകാരൻ ജോർജ് കുരിശുംമൂട്ടിൽ എന്നിവരെ എം.എൽ.എ. ആദരിച്ചു.
ലാലിച്ചൻ ചെട്ടിയാകുന്നേൽ സംഭാവന ചെയ്ത നാലു സെന്റ് സ്ഥലത്ത് പഞ്ചായത്ത് 24 ലക്ഷം രൂപ ചെലവഴിച്ചാണ് 122.49 സ്‌ക്വയർ മീറ്ററുള്ള അങ്കണവാടി നിർമിച്ചത്. ക്ലാസ്‌റൂം, ശുചിമുറി, അടുക്കള, വരാന്ത, പ്ലേ ഗ്രൗണ്ട് എന്നിവ ഒരുക്കിയിട്ടുണ്ട്.

(കെ.ഐ.ഒ.പി.ആർ 1327/2022)

date