Skip to main content

ഉഴവൂരിൽ കൗമാര പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം ആരംഭിച്ചു

കോട്ടയം: വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഉഴവൂർ പഞ്ചായത്തിൽ കൗമാര പെൺകുട്ടികൾക്കുള്ള കരാട്ടെ പരിശീലനം ആരംഭിച്ചു. ആദ്യഘട്ടത്തിൽ 30 കുട്ടികൾക്കാണ് പരിശീലനം നൽകുക. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ ആധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയടത്തുചാലിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം പി.എൻ. രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിയാമ്മ കുരുവിള, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഞ്ചു പി. ബെന്നി, ഡി.സി.പി.ഒ. കെ.എസ്. മല്ലിക, ഗ്രാമപഞ്ചായത്തംഗങ്ങളായ ന്യൂജന്റ് ജോസഫ്, കെ.എം. തങ്കച്ചൻ, സിറിയക് കല്ലട, വി. ടി. സുരേഷ്, ബിനു ജോസ്, മേരി സജി, ബിൻസി അനിൽ, റിനി വിൽസൺ, സി.ഡി.പി.ഒ. ടിൻസി രാമചന്ദ്രൻ, സെക്രട്ടറി എസ്. സുനിൽ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ശ്രീവിദ്യ എന്നിവർ പങ്കെടുത്തു.
പരിശീലനത്തിന്റെ ഭാഗമായി 80 ക്ലാസുകളാണ് നൽകുക. പങ്കെടുക്കുന്ന കുട്ടികൾക്ക് മുട്ട, പാൽ യൂണിഫോം ഉൾപ്പെടെ സൗജന്യമായി നൽകും. ശനി, ബുധൻ ദിവസങ്ങളിൽ പഞ്ചായത്ത് ഹാളിലാണ് പരിശീലനം.

(കെ.ഐ.ഒ.പി.ആർ 1327/2022)

date