Skip to main content

ഇ-ഓഫീസിലേക്ക് മാറി മീനച്ചിൽ താലൂക്കോഫീസ്  

കോട്ടയം: ഫയലുകൾ കൃത്യമായി തീർപ്പാക്കിയാൽ ജനങ്ങൾക്കുള്ള സേവനം സമയബന്ധിതമായി ലഭ്യമാകുമെന്നുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. മീനച്ചിൽ താലൂക്കിലെ ഇ-ഓഫീസ് സംവിധാനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കളക്ടർ.  
പഴയ കടലാസു ഫയലുകൾ മറിച്ചു നോക്കി രേഖകൾ കണ്ടുപിടിക്കുന്നതിനു പകരം ഒരു ക്ലിക്കിലൂടെ രേഖകൾ കണ്ടെത്താനും അവ വേഗത്തിൽ ഉപയോഗിക്കാനും ഇ-ഓഫീസ് സംവിധാനം സഹായിക്കുമെന്നും കളക്ടർ പറഞ്ഞു.
താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് മീനച്ചിൽ താലൂക്ക് തയാറാക്കിയ കാലവർഷ ദുരന്തനിവാരണം കൈപുസ്തകം കളക്ടർ പ്രകാശനം ചെയ്തു.
ആർ.ഡി.ഒ. റ്റി.ജി രാജേന്ദ്രബാബു, പാലാ തഹസിൽദാർ എസ്. ശ്രീജിത്ത്, എൽ.ആർ. തഹസീൽദാർ എസ്. സുനിൽ, ഡെപ്യൂട്ടി തഹസീൽദാർ ബി.എസ്. ബിജിമോൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

(കെ.ഐ.ഒ.പി.ആർ 1328/2022)

date