Skip to main content

വാലാച്ചിറ ക്ഷീരോൽപാദക സഹകരണസംഘത്തിൽ പുതിയ ശുചിത്വ പാൽ സംഭരണ മുറി -മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ വാർഷിക പദ്ധതിയിലൂടെ കടുത്തുരുത്തി ബ്ലോക്കിലെ വാലാച്ചിറ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നിർമിച്ച ശുചിത്വമുള്ള പാൽ സംഭരണ മുറിയുടെ ഉദ്ഘാടനം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിച്ചു.
അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പി. പ്രമോദ്, ക്ഷീരവികസന വകുപ്പ് ഡയറക്ടർ (ഇൻ ചാർജ്) കെ. ശശികുമാർ, ഡെപ്യൂട്ടി ഡയറക്ടർ മിനി ജോസഫ്, വാലാച്ചിറ ക്ഷീരസംഘം പ്രസിഡന്റ് സേവ്യർ പൈനുംകൾ, ക്ഷീരവികസന ഓഫീസർ കെ.പി. സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

കടുത്തുരുത്തി ബ്ലോക്ക് പാൽസംഭരണത്തിൽ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ സാമ്പത്തിക വർഷം ക്ഷീര വികസന വകുപ്പിലൂടെ 40 ലക്ഷം രൂപയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് 1.17 കോടി രൂപയും ക്ഷീരവികസന പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചു. പാൽ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി സംഘങ്ങളിൽ ആധുനികരീതിയിലുള്ള പാൽ ഗുണനിലവാര പരിശോധന ലാബ് സ്ഥാപിച്ചിട്ടുണ്ട്.  

(കെ.ഐ.ഒ.പി.ആർ 1333/2022)

date