Skip to main content

ഈരാറ്റുപേട്ട ബ്ലോക്ക് ആരോഗ്യമേള ജൂൺ ആറിന് മേലുകാവ്മറ്റം എച്ച്.ആർ.ഡി.റ്റി.സി.യിൽ - സൗജന്യ ആരോഗ്യസേവനങ്ങൾ ലഭ്യമാക്കും

കോട്ടയം: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തിൽ ജൂൺ ആറിന് മേലുകാവ്മറ്റം എച്ച്.ആർ.ഡി.റ്റി.സി. ഹാളിൽ ബ്ലോക്ക്തല ആരോഗ്യമേള സംഘടിപ്പിക്കും. വിവിധ ആരോഗ്യസേവനങ്ങൾ സൗജന്യമായി ലഭിക്കും.
രാവിലെ ഒമ്പതിന് തോമസ് ചാഴികാടൻ എം.പി. ആരോഗ്യമേള ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എം.പി. എക ആരോഗ്യം പദ്ധതി ബ്ലോക്ക്തല ഉദ്ഘാടനം നിർവഹിക്കും. മെഡിക്കൽ ക്യാമ്പ് അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മാണി സി. കാപ്പൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ഡി.എസ്.ഒ. ഡോ. കെ.കെ. ശ്യാംകുമാർ വിഷയാവതരണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

 

ആരോഗ്യമേള മേളയിൽ ലഭ്യമാകുന്ന
സൗജന്യ സേവനങ്ങൾ

- ടെലി കൺസൾട്ടേഷൻ മുഖേന സൂപ്പർ സ്‌പെഷാലിറ്റി, സ്‌പെഷാലിറ്റി ഡോക്ടർമാരുടെ സേവനം.
- ആയുർവേദ, ഹോമിയോ ഡോക്ടർമാരുടെ സേവനം
- പ്രമേഹം, ബ്ലഡ് പ്ലഷർ, ബോഡി മാസ് ഇൻഡക്‌സ് എന്നിവയുടെ പരിശോധന
- കണ്ണ്, ചെവി പരിശോധന
- മലമ്പനി, ത്വക്ക് രോഗങ്ങൾ, ക്ഷയരോഗ നിർണയ പരിശോധന
- ഗർഭിണികൾക്കും അമ്മമാർക്കും കുട്ടികൾക്കുമുള്ള ആരോഗ്യ പരിശോധന
- ഇ-ഹെൽത്ത് സേവനങ്ങൾ ലഭിക്കാനുള്ള വ്യക്തിഗത ഹെൽത്ത് കാർഡ് വിതരണം
- കുടിവെള്ളം, മീൻ, പാൽ, എണ്ണ എന്നിവയിലെ മായം കണ്ടെത്താനുള്ള പരിശോധന.
- യോഗ പരിശീലനം
- ആയുഷ്മാൻ ഭാരത് (കാരുണ്യ ആരോഗ്യ സുരക്ഷ  ) ഇൻഷുറൻസ് സേവനങ്ങൾ
-വനിതാ-ശിശു വികസന വകുപ്പിന്റെ സേവനം
- ഫിസിയോതെറാപ്പി സേവനം
- പാലിയേറ്റീവ് സേവനങ്ങളെക്കുറിച്ചുള്ള ബോധവത്കരണം

(കെ.ഐ.ഒ.പി.ആർ 1334/2022)

date