Skip to main content

 ലോക പരിസ്ഥിതിദിനാഘോഷവും പരിശീലനപരിപാടിയും ജൂൺ ആറിന്

കോട്ടയം: മലിനീകരണ നിയന്ത്രണ ബോർഡും കോട്ടയം സി.എം.എസ്. കോളജ് എൻ.എസ്.എസും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക പരിസ്ഥിതിദിനാഘോഷവും പരിശീലനപരിപാടിയും ജൂൺ ആറിന് സി.എം.എസ്. കോളജ് ഗ്രേറ്റ് ഹാളിൽ നടക്കും.
രാവിലെ 10ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം നിർവഹിക്കും. കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് സി. ജോഷ്വ അധ്യക്ഷത വഹിക്കും. മലിനീകരണ നിയന്ത്രണ ബോർഡംഗം കെ.ആർ. തങ്കപ്പൻ, ജില്ലാ എൺവയോൺമെന്റൽ എൻജിനീയർ ബി. ബിജു, ജെ.സി.ഐ. സോൺ പ്രസിഡന്റ് മനു ജോർജ്, മഹാത്മാഗാന്ധി സർവകലാശാല എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ഇ.എൻ. ശിവദാസൻ, ലയൺസ് ക്ലബ് ജില്ലാ ഗവർണർ പ്രിൻസ് സ്‌കറിയ കളരിക്കിൽ, എൻ.എസ്.എസ്. കോ-ഓർഡിനേറ്റർ ഡോ. കെ.ആർ. അജീഷ് എന്നിവർ പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ ജില്ലാ എൺവയോൺമെന്റൽ എൻജിനീയർ ബി. ബിജു, ഹരിതകേരളം ജില്ലാ കോ-ഓർഡിനേറ്റർ പി. രമേശ്, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബെവൻ ജോൺ വർഗീസ് എന്നിവർ ക്ലാസെടുക്കും.

(കെ.ഐ.ഒ.പി.ആർ 1335/2022)  

date