Skip to main content

മാടപ്പള്ളിയിൽ സൗജന്യ ആരോഗ്യസേവനങ്ങളൊരുക്കി ബ്ലോക്ക് ആരോഗ്യമേള സംഘടിപ്പിച്ചു

കോട്ടയം: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് മാടപ്പള്ളി സി.എസ്.യു.പി. സ്‌കൂൾ, ഗവൺമെന്റ് എൽ.പി. സ്‌കൂൾ അങ്കണത്തിൽ ബ്ലോക്ക് ആരോഗ്യമേള സംഘടിപ്പിച്ചു.
കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. ഏക ആരോഗ്യം പദ്ധതി അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം (എൻഎച്ച്എം) ജില്ലാ പ്രോഗ്രാം മാനേജർ അജയ് മോഹൻ പദ്ധതി വിശദീകരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഡി. മോഹനൻ, റോസമ്മ മത്തായി, മണിയമ്മ രാജപ്പൻ, സുവർണകുമാരി, സോഫി ലാലിച്ചൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജു സുജിത്, ജില്ലാ പഞ്ചായത്തംഗം സുധാ കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ റ്റി. രഞ്ജിത്ത്, വിനു ജോബ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അലക്‌സാണ്ടർ പ്രാക്കുഴി, വർഗീസ് ആന്റണി, ബീന കുന്നത്ത്, സബിത ചെറിയാൻ, ലൈസമ്മ ആന്റണി, സൈനാ തോമസ്, ടീനാമോൾ, മാടപ്പള്ളി ഗ്രാമപഞ്ചായത്തംഗം വി.വി. വിനയകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം. ഇ. ഷാജി, ഗവൺമെന്റ് എൽ.പി. സ്‌കൂൾ പ്രധാനാധ്യാപിക അഷാ ജോസഫ്, സി.എസ്.യു.പി. സ്‌കൂൾ പ്രധാനാധ്യാപിക പി.എം. മഞ്ജുഷ, വാകത്താനം സി.എച്ച്.സി. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എ. ജയൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജയിംസ് വർഗീസ്, ആരോഗ്യ വകുപ്പ് ജീവനക്കാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ആരോഗ്യ വകുപ്പ് ജീവനക്കാർക്കായി നടത്തിയ ക്വിസ് മത്സരത്തിൽ വിജയിച്ച തൃക്കൊടിത്താനം കുടുംബാരോഗ്യ കേന്ദ്രം മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം എന്നിവർക്ക് സമ്മാനങ്ങൾ നൽകി. മാടപ്പള്ളി, വാകത്താനം, തൃക്കൊടിത്താനം, പായിപ്പാട്, വാഴപ്പള്ളി ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ളവർ മേളയിൽ പങ്കെടുത്തു. സൗജന്യപരിശോധനകളും മരുന്നും ലഭ്യമാക്കി. നേത്രരോഗം, ദന്തരോഗം, ജീവിതശൈലി രോഗങ്ങൾ എന്നീ വിഭാഗത്തിലും പരിശോധനകൾ നടത്തി. സാംക്രമിക രോഗ നിർണയം, ആരോഗ്യ ബോധവൽക്കരണം, സംയോജിത ശിശു വികസന സേവ കേന്ദ്രത്തിന്റെ ബോധവൽക്കരണം, ഫിസിയോ തെറാപ്പി, വിമുക്തി, മാനസിക ആരോഗ്യ ക്ലിനിക്ക്, ഈ- സഞ്ജീവനി, സ്‌കൂൾ ആരോഗ്യ പദ്ധതി എന്നിവയുടെ സ്റ്റാളും ഒരുക്കിയിരുന്നു. സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന കേന്ദ്രത്തിൽ പാൽ, വെള്ളം, ധാന്യ പൊടികൾ എന്നിവയുടെ മായം പരിശോധന നടന്നു. സഞ്ചരിക്കുന്ന ദന്താശുപത്രിയുടെ സേവനവും ലഭിച്ചു. കുടുംബശ്രീ, കാർഷിക കർമ്മസേനയുടെ വിൽപന സ്റ്റാളുകളും പ്രവർത്തിച്ചു.

(കെ.ഐ.ഒ.പി.ആർ 1336/2022)  

date