Skip to main content

രോഗ പ്രതിരോധപാഠങ്ങൾ പഠിപ്പിച്ച് വാഴൂരിൽ ശുചിത്വ സന്ദേശ യാത്ര

കോട്ടയം: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ മുന്നോടിയായി വാഴൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ സന്ദേശയാത്ര സംഘടിപ്പിച്ചു. പഞ്ചായത്തിലെ വിവിധ മേഖലകളിൽ രണ്ട് ജാഥകളാണ് പര്യടനം നടത്തിയത്. മഴക്കാലത്തിനു മുന്നോടിയായി സ്വീകരിക്കേണ്ട പ്രതിരോധനടപടികൾ, ജലജന്യ-കൊതുകുജന്യ രോഗങ്ങൾ തടയുന്നതിന് ആവശ്യമായ നടപടികൾ സംബന്ധിച്ചു വിശദീകരിച്ചാണ് പര്യടനം നടത്തിയത്.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി ജാഥ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ശ്രീകാന്ത് തങ്കച്ചൻ, ഡി. സേതുലക്ഷ്മി, തോമസ് വെട്ടുവേലിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ നിഷ രാജേഷ്, ജിബി പൊടിപാറ, പി.ജെ. ശോശാമ്മ, പ്രഫ. പുഷ്‌ക്കലദേവി, ജിജി നടുവത്താനി, ഷാനിത അഷറഫ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മനോജ്, ഹനീഷ് എന്നിവർ പങ്കെടുത്തു.  ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.

(കെ.ഐ.ഒ.പി.ആർ 1338/2022)  

date