Skip to main content

വനിതാ സ്വയം തൊഴില്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു 

 

തൃശൂര്‍ ജില്ലയില്‍ തീരദേശ- ഉള്‍നാടന്‍ മേഖലകളിലെ മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള മത്സ്യതൊഴിലാളി/അനുബന്ധ മത്സ്യതൊഴിലാളി കുടുംബങ്ങളിലെ 20-50 ഇടയില്‍ പ്രായമുളള വനിതകള്‍ക്ക് വിവിധതരം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ഗ്രൂപ്പടിസ്ഥാനത്തില്‍ ഫിഷറീസ് വകുപ്പ് സാഫ് മുഖേന അപേക്ഷ ക്ഷണിച്ചു. ഒരംഗത്തിന് 1 ലക്ഷം രൂപ വീതം പരമാവധി 5 ലക്ഷം രൂപ വരെ ഗ്രൂപ്പിന് ധനസഹായം ലഭിക്കും. നൂതന തൊഴില്‍ സംരംഭങ്ങള്‍ക്ക് മുന്‍ഗണന. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി അഴീക്കോട് ഫിഷറീസ് ഓഫീസുമായി (സാഫ് നോഡല്‍ ഓഫീസ്) ബന്ധപ്പെടുക. 
ഫോണ്‍: 9846678520, 9745470331

date