Skip to main content

അക്രഡിറ്റെഡ് എന്‍ജിനീയര്‍ തസ്തികയിലേയ്ക്ക് നിയമിക്കുന്നു 

 

മുരിയാട് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റെഡ് എന്‍ജിനീയര്‍ തസ്തികയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള എന്‍ജിനീയറിംഗ് ബിരുദം അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ് യോഗ്യത വേണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 15. അപേക്ഷകള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ടോ തപാല്‍ മുഖേനയോ പഞ്ചായത്തില്‍ സമര്‍പ്പിക്കണം. വിലാസം: സെക്രട്ടറി, മുരിയാട് ഗ്രാമപഞ്ചായത്ത്, മുരിയാട് പി.ഒ, തൃശൂര്‍-680683, ഫോണ്‍: 0480-2881154

date