Skip to main content

പരിസ്ഥിതി ദിനം: ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു 

 

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൃശൂർ ജില്ലയിലെ ഹൈസ്കൂൾ, ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് ജില്ലാ ശുചിത്വ മിഷൻ മലയാളത്തിൽ ഉപന്യാസ മത്സരം നടത്തുന്നു.  'പരിസ്ഥിതി സംരക്ഷണം മാലിന്യ സംസ്ക്കരണത്തിലൂടെ' എന്നതാണ് വിഷയം. രചനകൾ 300 വാക്കിൽ കവിയരുത്. ജൂൺ 14നുള്ളിൽ മത്സരാർത്ഥികളുടെ താമസസ്ഥലത്തിനടുത്തുള്ള ബ്ലോക്ക്  പഞ്ചായത്ത് ഓഫീസുകളിലോ
അയ്യന്തോൾ ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ജില്ലാ ശുചിത്വ മിഷൻ  ഓഫീസിലോ സമർപ്പിക്കാം. തപാൽ വഴി അയയ്ക്കുന്നവർ ജില്ലാ കോ ഓർഡിനേറ്റർ, ജില്ലാ ശുചിത്വ മിഷൻ, ജില്ലാ പഞ്ചായത്ത്, പി.ഒ. അയ്യന്തോൾ, തൃശൂർ 680003 എന്ന വിലാസത്തിലും ഇ-മെയിൽ വഴി അയക്കുന്നവർ iecdsmthrissur@gmail.com 
എന്ന മെയിലിൽ അയക്കണ്ടതാണ്. തപാൽ കവറിനുപുറത്ത് ഹൈസ്കൂൾ, ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉപന്യാസ മത്സരം എന്ന് രേഖപ്പെടുത്തണം.

date