Skip to main content
ശിവഗിരി തീർത്ഥാടന നവതി ആഘോഷത്തിന്റെ മലബാർ മേഖലാ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം തലശ്ശേരി ജഗന്നാഥ ക്ഷേത്രം അങ്കണത്തിൽ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

മനുഷ്യസ്നേഹമാണ് ഗുരു മുന്നോട്ടുവച്ച സന്ദേശം:  മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

 

 

മനുഷ്യസ്നേഹമാണ് ശ്രീനാരായണ ഗുരു മുന്നോട്ടുവച്ച സന്ദേശമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ശിവഗിരി തീർഥാടന നവതിയുടെയും ബ്രഹ്മവിദ്യാലയ കനക ജൂബിലുടെയും മലബാർ മേഖല ആഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ തീർഥാടന നവതി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജാതിയോ മതമോ വേർതിരിവില്ലാതെ എല്ലാവരെയം ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോയ ഗുരുവിന്റെ ദർശനം ഉൾക്കൊണ്ട് വേണം വർത്തമാനകാലത്ത് ജീവിക്കാൻ. മതനിരപേക്ഷ മൂല്യങ്ങൾ മുൻനിർത്തിയുള്ള പോരാട്ടങ്ങൾക്ക് ഗുരുദർശനം ഊർജമാണ്. വൈവിധ്യങ്ങളിലെ ഏകത്വം രാജ്യത്തിന്റെ പ്രത്യേകതയാണ്. ഇതാണ് ഗുരു മുന്നോട്ടുവച്ചത്. ശ്രീനാരായണ ഗുരുവിൻറെ ദർശനം മതഭ്രാന്തിനെതിരായ മരുന്നാണ്. വർഗീയതകൾ പരസ്പരം ഏറ്റുമുട്ടിയാൽ ഏതെ‍ങ്കിലും ഒന്ന് ജ‍യിക്കുകയോ തോൽക്കുകയോ ചെയ്യില്ല. മറിച്ച് രണ്ടു വർഗീയതയും പരസ്പരം ശക്തിപ്പെടും. ഗുരുവിന്റെ ദർശനം മനുഷ്യപുരോഗതിക്കാണ്. വർഗീയതയും സംഘർഷങ്ങളും ഒഴിവാക്കപ്പെടാൻ ഗുരുദർശനം മുറുകെ പിടിക്കണമെന്നും മന്ത്രി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 

തലശ്ശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ എ എൻ ഷംസീർ എംഎൽഎ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ ഗോകുലം ഗോപാലൻ ആമുഖ പ്രസംഗം നടത്തി. ശിവഗിരി ധർമസംഘം ട്രസ്റ്റ് പ്രസിഡൻറ് സച്ചിതാനന്ദ സ്വാമികൾ അനുഗ്രഹ ഭാഷണം നടത്തി. നവതി ആഘോഷം സെക്രട്ടറി ഗുരുപ്രസാദ് സ്വാമികൾ നവതി സന്ദേശം നൽകി. ഹൗസിങ് ബോർഡ് അംഗം കാരായി രാജൻ, കെ ആർ മനോജ് (ഡൽഹി), ടി കെ രാജൻ(മംഗളൂരു), ജ്ഞാനോദയ യോഗം ഡയറക്ടർ സി ഗോപാലൻ, സ്വാഗതസംഘം വർക്കിങ് ചെയർമാൻ അഡ്വ. കെ സത്യൻ, ഗുരുധർമ പ്രചരണ സഭ അംഗം ഭാസ്ക്കരൻ എന്നിവർ സംസാരിച്ചു.

 

date