Skip to main content

മലബാർ കാൻസർ സെൻററിൽ മനഃശാസ്ത്ര ദ്വിദിന ശില്പശാലക്ക് തുടക്കമായി 

 

മലബാർ കാൻസർ സെൻറർ സൈക്കോളജി വിഭാഗം 'മൈൻഡ് ഫുൾനെസ് ബേസ്ഡ് കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി 'എന്ന മനഃശാസ്ത്ര ചികിത്സ രീതിയെക്കുറിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാലക്ക് തുടക്കമായി. മലബാർ കാൻസർ സെൻ്റർ കോളേജ് പ്രിൻസിപ്പൽ ഡോ. സംഗീത കെ നായർ ഉദ്ഘാടനം ചെയ്തു. ഓങ്കോളജി സോഷ്യൽവർക്ക് ഫെലോ എയ്ഞ്ചൽ മേരി ജോൺ, സൈക്കോളജി ലക്ച്ചറർ ജിഷ എബ്രഹാം എന്നിവർ സംസാരിച്ചു.

മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളേജ് ക്ലിനിക്കൽ സൈക്കോളജി വിഭാഗം മേധാവി ഡോ. ജോൺസൺ ശിൽപശാലയ്ക്ക് നേതൃത്വം നൽകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 40 ഓളം പേരാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്.

date