Skip to main content

വായനാ വാരാചരണം ജില്ലാതല ഉദ്ഘാടനം  ജൂൺ 21ന്

 

പി എൻ പണിക്കറുടെ അനുസ്മരണാർഥം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് വിദ്യാഭ്യാസ വകുപ്പ്, പിഎൻ പണിക്കർ ഫൗണ്ടേഷൻ, ജില്ലാ ലൈബ്രറി കൗൺസിൽ എന്നിവയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂൺ 21 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അഞ്ചരക്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുക്കും.

സ്‌കൂൾ വിദ്യാർഥികൾക്ക് കഥ, കവിത രചന, ആസ്വാദനക്കുറിപ്പ് മത്സരങ്ങൾ, സ്‌കൂളുകളിലും വായനശാലകളിലും വായനാ സംവാദം, ക്വിസ് മത്സരം എന്നിവ നടത്തും.

സംഘാടക സമിതി യോഗത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷനായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇകെ പത്മനാഭൻ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി മനോജ്കുമാർ, ഹയർ സെക്കൻഡറി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പിവി പ്രസീത, സർവശിക്ഷാ കേരള ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ വിനോദ് ഇ സി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പികെ വിജയൻ, പിഎൻ പിഎൻ പണിക്കർ ഫൗണ്ടേഷൻ പ്രതിനിധി കാരയിൽ സുകുമാരൻ എന്നിവർ സംസാരിച്ചു

date