Skip to main content

സ്‌കോളര്‍ഷിപ്പോടെ കഥകളി പഠനം, അപേക്ഷ ക്ഷണിച്ചു

 

ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ പി എസ് സി അംഗീകൃത ആറ് വര്‍ഷ കഥകളി വേഷം, കഥകളി സംഗീതം നാല് വര്‍ഷത്തെ ചെണ്ട, മദ്ദളം, മൂന്ന് വര്‍ഷത്തെ ചുട്ടി എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മേല്‍പറഞ്ഞ വിഷയങ്ങളില്‍ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ നേടിയവര്‍ക്ക് അതത് വിഷയങ്ങളില്‍ ബിരുദാനനന്തര കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ആണ്‍കുട്ടില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഏഴാം തരം പാസായ 15 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. പരിശീലനവും താമസവും സൗജന്യമായിരിക്കും. അംഗീകൃത നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസം 1500 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. കഥകളി വേഷം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം നല്‍കും. താല്‍പര്യമുള്ളവര്‍ രക്ഷിതാവിന്റെ സമ്മതപത്രവും ഫോണ്‍നമ്പറും അടങ്ങുന്ന അപേക്ഷ വെള്ളക്കടലാസില്‍ തയ്യാറാക്കി സ്വന്തം മേല്‍വിലാസം എഴുതിയ അഞ്ചു രൂപ സ്റ്റാമ്പൊട്ടിച്ച കവറടക്കം ജൂണ്‍ 20 ന് മുന്‍പ് കലാനിലയം ഓഫീസില്‍ ലഭിക്കത്തക്ക വിധം ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട പോസ്റ്റ്, തൃശൂര്‍ - 680121 എന്ന മേല്‍വിലാസത്തില്‍ അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -0480 2822031.

date