Skip to main content

ചാവക്കാട് താലൂക്ക് തലത്തിൽ നീർച്ചാലുകളുൾപ്പെടെ വൃത്തിയാക്കും 

 

മഴക്കാല മുന്നൊരുക്ക ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് താലൂക്ക് തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നീർച്ചാലുകളുൾപ്പെടെ പൊതുസ്ഥലങ്ങൾ വൃത്തിയാക്കാൻ തീരുമാനം. ചാവക്കാട് താലൂക്ക് തല വികസന സമിതി യോഗത്തിലാണ് തീരുമാനമായത്. അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി റോഡിലുണ്ടായ ശോചനീയാവസ്ഥ പരിഹരിക്കാൻ വാട്ടർ അതോറിറ്റിക്കും പിഡബ്ല്യുഡി അധികൃതർക്കും നിർദ്ദേശം നൽകി. 

ഭൂമി തരം മാറ്റം സംബന്ധിച്ച നടപടികൾ വേഗത്തിലാക്കാൻ യോഗം ചർച്ച ചെയ്തു. ചാവക്കാട് സുനാമി കോളനിയിൽ മാലിന്യനിർമാർജ്ജന പ്ലാന്റ് നിർമ്മിക്കാനായുള്ള നടപടികൾ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.  

ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ്  സുശീല സോമൻ അധ്യക്ഷത വഹിച്ചു. ചാവക്കാട് തഹസിൽദാർ ടി കെ ഷാജി, പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വി സി ഷാഹിബാൻ, എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ്, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ,  ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date