Skip to main content

വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ യോഗം ചേരും

 

വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും വേണ്ടിയുള്ള സ്റ്റുഡന്‍സ് ട്രാവല്ലിംഗ് ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം ജൂണ്‍ 7 ന് രാവിലെ 11 മണിക്ക് ജില്ലാ കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, ബസ് തൊഴിലാളി സംഘടനാ പ്രതിനിധികള്‍, വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍, വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്‌നത്തില്‍ താല്‍പര്യമുള്ള പൊതു വ്യക്തികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ആര്‍ ടി ഒ അഭ്യര്‍ത്ഥിച്ചു.

date