Skip to main content

5035 ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ' ഒരു കോടി ഫലവൃക്ഷ തൈ വിതരണ'  പദ്ധതിയുടെ ഭാഗമായി മലപ്പുറം നഗരസഭയില്‍ 5035 തൈകള്‍ വിതരണം ചെയ്തു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭയില്‍ 100 നേന്ത്ര, 250 ഞാലിപൂവന്‍ കന്നുകളും 175 കറിവേപ്പ്, 35 ഹൈബ്രിഡ് പപ്പായ തൈകളുമാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ സക്കീര്‍ കൗണ്‍സിലര്‍ കെ.കെ.എന്‍ ശരീഫിന് തൈ നല്‍കി നിര്‍വ്വഹിച്ചു. കൃഷി ഫീല്‍ഡ് ഓഫീസര്‍ ആര്‍. വിനോദ്, കൃഷി അസിസ്റ്റന്റ് കെ. കവിത, എ.ഡി.സി അംഗം എ.ജെ ആന്റണി, എഫ്.ഐ.ജി കണ്‍വീനര്‍ സി. ബാലഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.
 

date