Skip to main content

പ്രത്യേക കാലാവസ്ഥ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ജില്ലയിലെ ഗോത്രവര്‍ഗ്ഗവിഭാഗക്കാരായ കുട്ടികളും

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്റ് പാര്‍ലമെന്ററി സ്റ്റഡീസ് വിഭാഗവും യുനിസെഫും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രത്യേക കാലാവസ്ഥ അസംബ്ലിയില്‍ ജില്ലയിലെ ഗോത്രവര്‍ഗ്ഗവിഭാഗക്കാരായ കുട്ടികളും പങ്കെടുക്കും. കാട്ടുനായ്ക്ക, ചോലനായ്ക്ക വിഭാഗത്തില്‍പ്പെട്ട രണ്ട് കുട്ടികളാണ് ജൂണ്‍ ആറിന് നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെംബേഴ്‌സ് ലോഞ്ചില്‍ സംഘടിപ്പിക്കുന്ന പ്രത്യേക കാലാവസ്ഥ അസംബ്ലിയില്‍ പങ്കെടുക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച് കുട്ടികളിലും യുവാക്കളിലും അവബോധമുണ്ടാക്കാന്‍ ' നാമ്പ് ' എന്ന പേരിലാണ് അസംബ്ലി. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് അധ്യക്ഷനാകും. മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, യുനിസെഫ് ഇന്ത്യ സോഷ്യല്‍ പോളിസി ചീഫ്  ഹ്യുന്‍ ഹീ ബാന്‍ എന്നിവര്‍ പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കും. കാലാവസ്ഥ അസംബ്ലിയില്‍ പങ്കെടുക്കാന്‍ പോകുന്ന ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കുട്ടികള്‍ക്ക് ജൂണ്‍ അഞ്ചിന് സഹപാഠികളും അധ്യാപകരും ജനപ്രതിനിധികളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കും.  
 

date