Skip to main content

സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനം

കേരളാ ഇന്‍സ്റ്റിറ്റിയട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിന് (കിലെ) കീഴിലെ കിലെ ഐ.എ.എസ് അക്കാദമിയില്‍ അടുത്ത ബാച്ച് സിവില്‍ സര്‍വ്വീസ് പ്രിലിമിനറി, മെയിന്‍സ് പരീക്ഷകളുടെ പരിശീലനത്തിന് അപേക്ഷിക്കാം. കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിന് കീഴിലെ തൊഴിലാളികളുടെ ആശ്രിതര്‍ക്കും മക്കള്‍ക്കും ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദം യോഗ്യതയുള്ളവര്‍ക്ക് ക്ഷേമബോര്‍ഡില്‍ നിന്നും ലഭിക്കുന്ന 'ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ്' സഹിതം  ജൂണ്‍ 13 നകം അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്ക് KILE.KERALA.GOV.IN എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.ഫോണ്‍ 0483-2968243

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക  സുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് കില സിവില്‍ സര്‍വീസ് അക്കാദമിയില്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 13. ഫോണ്‍: 0483 2730400

 

date