Skip to main content

സൗജന്യ പി.എസ്.സി പരിശീലനം

 
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കൊളപ്പുറം അത്താണിക്കലില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ്  സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്തില്‍ പി.എസ്.സി /യു.പി.എസ്.സി മത്സര പരീക്ഷകളെഴുതുന്ന ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള റഗുലര്‍ /ഹോളിഡേ കോഴ്സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പ്ലസ്ടുവാണ് മിനിമം യോഗ്യത. താല്‍പ്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ,രണ്ട് ഫോട്ടോ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം.  ജൂണ്‍ 22ന് വൈകീട്ട് മൂന്ന്  വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍ : 0494 2468176 , 9633337818 , 9447243321 , 9895238815, 8089614541

date