Skip to main content

റോഡ് സുരക്ഷാ സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും

റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറത്തിന്റെ അഭിമുഖ്യത്തില്‍ നവംബര്‍ 20 ന് ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയല്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ കോളേജില്‍ ബോധവത്കരണ ക്ലാസ് നടത്തും. രാവിലെ 10.30 ന് നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്യഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന ദാനവും അദ്ദേഹം നിര്‍വഹിക്കും.  റാഫ് സംസ്ഥാന പ്രസിഡന്റ് കെ.എം.അബ്ദു അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത പ്രസിഡന്റ് സി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തും. മലപ്പുറം എക്‌സൈസ് ഡപ്യുട്ടി കമ്മിഷണര്‍ വി.ആര്‍. അനില്‍ കുമാര്‍ റോഡ് സുരക്ഷ സന്ദേശം നല്‍കും.

 

date