Post Category
തെരുവുനായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയ ആരംഭിച്ചു
നെയ്യാറ്റിന്‍കര നഗരസഭയുടെയും ജില്ല കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തില്‍ തെരുവ് നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയ ആരംഭിച്ചു. നെയ്യാറ്റിന്‍കര മൃഗാശുപത്രിയിലെ അനിമല്‍ ബെര്‍ത്ത് കണ്ട്രോള് (എ.ബി.സി) സെന്ററിലാണ് വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്യുന്നത്. ഇരുന്നൂറോളം നായ്ക്കളെ ഇത്തവണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ഇതിനായി കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെയും ക്യാച്ചര്മാരെയും കുടുംബശ്രീ മിഷന് ചുമതലപ്പെടുത്തിയിട്ടുണ്ട്. പേവിഷബാധയ്ക്കുള്ള പ്രതിരോധ കുത്തിവെയ്പ്പും ഇതോടൊപ്പം നല്‍കും. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായ്ക്കളുടെ എണ്ണം കുറയ്ക്കാനും പേവിഷബാധ തടയാനും ഇതുവഴി കഴിയുമെന്ന് നെയ്യാറ്റിന്‍കര മൃഗാശുപത്രി സീനിയര്‍ വെറ്റിനറി സര്ജന് ഡോ. വി.എ. അനില്‍കുമാര്‍ പറഞ്ഞു.
(പി.ആര്.പി 1823/2018)
date
- Log in to post comments