മിനി മാസ്റ്റ്ലൈറ്റും പുത്തന്‍ റോഡുകളും; മുഖം മിനുക്കി അണ്ടൂര്‍കോണം പഞ്ചായത്ത്
മൂന്ന് മിനിമാസ് ലൈറ്റും 25 ഓളം നവീകരിച്ച റോഡുകളുമായി അണ്ടൂര്‍ക്കോണം പഞ്ചായത്തിന് പുതിയ മുഖം. തിരുവള്ളൂര്‍ ജംഗ്ഷന് പാച്ചിറ ജംഗ്ഷന് പറമ്പിപ്പാലം ജംഗ്ഷന് എന്നിവിടങ്ങളിലാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. മുന്‍പ് സ്ഥാപിച്ചിരുന്ന വേപ്പര്‍ ലാംബുകള്‍ നന്നാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മിനിമാസ്റ്റ് ലൈറ്റ് ഉപയോഗിച്ചത്. ഓരോന്നിനും1,80,000 രൂപയാണ് വിനിയോഗിച്ചത്.
അഞ്ച് റോഡുകള്‍ നിര്‍മിക്കുകയും 18 എണ്ണം നവീകരിക്കുകയും ചെയ്തു. മൂന്നു റോഡുകളുടെ കൂടി നിര്‍മാണം ഉടന്‍ പൂര്‍ത്തിയാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി അറിയിച്ചു.
ഇതിനു പുറമെ സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാകുന്ന പ്രദേശങ്ങളില്‍ ഇന്റര്‍ലോക്കിംഗ് സംവിധാനം ഉപയോഗിക്കുന്നുണ്ട്. മഴമൂലം റോഡുകളില്‍ ഉണ്ടായ കുഴികള്‍ അടച്ച് റീ ടാറിംഗ് നടത്തി വരുന്നു. ലിങ്ക് റോഡുകളിലും റീ ടാറിംഗ് പ്രവര്‍ത്തനം ചെയ്യുന്നുണ്ട്. റോഡുകളുടെ നീളവും വീതിയുമനുസരിച്ച് ഒന്നര മുതല്‍ നാലര ലക്ഷം രൂപ വരെ ഇവയ്ക്ക് വിനിയോഗിക്കുന്നു. കൂടാതെ കോണ്‍ക്രീറ്റ് നടപ്പാത സംരക്ഷണഭിത്തി എന്നിവയുടെ പണികളും പഞ്ചായത്തില്‍ പുരോഗമിക്കുന്നുണ്ട്.
(പി.ആര്.പി 1824/2018)
- Log in to post comments