ഹയര്‍ സെക്കണ്ടറി, പത്താംതരം തുല്യതാ കോഴ്‌സ് ഓലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫിഷറീസ് - കശുവണ്ടി വ്യവസായ മന്ത്രി ജെ. മേഴ്‌സിക്കു'ിയമ്മ നിര്‍വഹിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷനുവേണ്ടി ആദ്യമായാണ് ഓലൈന്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുത്.
നിലവില്‍ 3956 പേര്‍ പത്താംതരത്തിനും 4357 പേര്‍ ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിനും പഠനം നടത്തിവരുു. പൊതു അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും മാത്രമാണു പഠനമെതു തുല്യതാ കോഴ്‌സുകള്‍ക്കു സ്വീകാര്യത വര്‍ധിപ്പിച്ചി'ുണ്ട്. ജില്ലയില്‍ 70 പഠന കേന്ദ്രങ്ങളാണുള്ളത്. പത്താംതരം തുല്യതാ കോഴ്‌സിനു രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപയും കോഴ്‌സ് ഫീസ് 1750 രൂപയുമാണ്. പ്ലസ് വ തുല്യതാ കോഴ്‌സിന് 300 രൂപ അഡ്മിഷന്‍ ഫീസും 2200 രൂപ കോഴ്‌സ് ഫീസുമാണ്. ജാതി സര്‍'ിഫിക്കറ്റ് ഹാജരാക്കിയാല്‍ എസ്.സി, എസ്.ടി. വിഭാഗങ്ങള്‍ക്കു കോഴ്‌സ് ഫീസ് സൗജന്യമാണ്.
ജില്ലാ പഞ്ചായത്ത് 1000 പഠിതാക്കള്‍ക്കുള്ള സൗജന്യ പഠനത്തിനും അവസരമൊരുക്കിയി'ുണ്ട്. രജിസ്‌ട്രേഷന് സാക്ഷരതാ മിഷന്‍ വിദ്യാകേന്ദ്രങ്ങളിലോ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫിസിലോ ഓഗസ്റ്റ് 10നു മുന്‍പ് അപേക്ഷിക്കണം.
ഓലൈന്‍ സംവിധാനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല അധ്യക്ഷത വഹിച്ചു. പ്രേരക്മാര്‍ക്കുള്ള സാലറി അക്കൗണ്ട്, പാസ്ബുക്ക്, എടിഎം കാര്‍ഡ് എിവയുടെ വിതരണം യൂണിയന്‍ ബാങ്ക് റീജിയണല്‍ മേധാവി എല്‍.കെ. ശ്രീകല നിര്‍വഹിച്ചു. അസി. ഡയറക്ടര്‍ കെ. അയ്യപ്പന്‍ നായര്‍ പദ്ധതി വിശദീകരിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍, അസി. കോ-ഓര്‍ഡിനേറ്റര്‍ ബി. സജീവ്, വില്‍സ തോമസ്, സ്റ്റീവ് സ്റ്റെല്ലസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
(പിആര്‍പി 1826/2018)
- Log in to post comments