Skip to main content

ലോകജനസംഖ്യാ ദിനാചരണം നടന്നു

 

ലോക ജനസംഖ്യാ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നെയ്യാറ്റിന്‍കര ഠൗണ്‍ഹാളില്‍ കെ.ആന്‍സലന്‍ എം.എല്‍.എ  നിര്‍വഹിച്ചു. കുടുംബാസൂത്രണം, ജനസംഖ്യാ നിയന്ത്രണ മാര്‍ഗം എന്നതിലുപരി ലിംഗ സമത്വം, സ്ത്രീ ശാക്തീകരണം, ദാരിദ്ര്യ നിര്‍മാര്‍ജനം, പ്രകൃതി സംരക്ഷണം, സുസ്ഥിര വികസനം എന്നിവ കൂടി ലക്ഷ്യമിട്ടുള്ളതാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. നഗരസഭാ അധ്യക്ഷ ഡബ്ല്യൂ.ആര്‍. ഹീബ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രം മാനേജര്‍ ഡോ. പി.വി. അരുണ്‍ ജനസംഖ്യാ ദിന സന്ദേശം അവതരിപ്പിച്ചു.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.പി. പ്രീത, ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബാസൂത്രണം മനുഷ്യാവകാശം എന്ന വിഷയത്തില്‍ ഡോ. ഗായത്രി ക്ലാസെടുത്തു. കുടുംബാസൂത്രണ ബോധവല്‍ക്കരണ പ്രദര്‍ശനവും ഇതോടൊപ്പം നടന്നു.  
(പിആര്‍പി 1834/2018)
 

date