Skip to main content

ഭരണഭാഷാ വാരാചരണം ജില്ലാ തല സമാപനം ഇന്ന്

ജില്ലയില്‍ ഒരാഴ്ചയായി വിവിധ പരിപാടികളോടെ നടക്കുന്ന ഭരണഭാഷ വാരാചണത്തിന് ഇന്ന്  (നവംബര്‍ 7) സമാപനമാവും. ജില്ല തല സമാപനം മഞ്ചേരി ഗവ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഉച്ചക്ക് രണ്ടിന് നടക്കും. ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പ് മഞ്ചേരി പബ്‌ളിക് ലൈബ്രറിയുമായി സഹകരിച്ച് നടത്തുന്ന പരിപാടി അഡ്വ.എം.ഉമ്മര്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ മലയാള ഭാഷയും സംസ്‌കാരവും എന്ന വിഷയത്തില്‍ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി.ടി.മണികണ്ഠന്‍ ക്ലാസ്സെടുക്കും.

 

date