Skip to main content

എസ്. എസ്. ഡബ്ലൂ പദ്ധതിയിൽ അപേക്ഷിക്കാം

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന സെമിനാർ/ സിമ്പോസിയ/ വർക്ക് ഷോപ്പ് (എസ്.എസ്.ഡബ്ല്യു) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിനകത്ത് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി മേഖലകളിൽ സെമിനാറുകൾ, സിമ്പോസിയങ്ങൾ, വർക്ക്‌ഷോപ്പുകൾ, സമ്മേളനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിന് സഹ-സ്‌പോൺസർഷിപ്പായി സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതി. വെബിനാറുകൾ, ഓൺലൈൻ പ്രോഗ്രാമുകൾ എന്നിവയ്ക്ക് സാമ്പത്തികസഹായം നൽകില്ല. ഓൺലൈനായാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.

മാർഗനിർദേശങ്ങളും പ്രൊഫോർമയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻറെ www.kscste.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712548211,  sswkscste2022@gmail.com.
പി.എൻ.എക്സ്. 2921/2022
 

date