Skip to main content

ഗെയില്‍ പദ്ധതി : ഭൂടമകളെയും ജന പ്രതിനിധികളെയും വിശദാംശങ്ങള്‍ ബോധ്യപ്പെടുത്തും. - ജില്ലാ കലക്ടര്‍

ജില്ലയില്‍ നടപ്പാക്കികെണ്ടണ്‍ിരിക്കുന്ന ഗെയില്‍ പദ്ധതി പൈപ്പ് ലൈന്‍ പോകുന്ന പ്രദേശത്തെ  മുഴുവന്‍ ഭൂവുടമകളേയും ജനപ്രതിനിധികളെയും ബോദ്ധ്യപ്പെടുത്തികൊണ്ടാ യിരിക്കും നടപ്പിലാക്കുകയെന്ന് ജില്ലാകലക്ടര്‍ അമിത് മീണ അറിയിച്ചു. പദ്ധതി നടപ്പാക്കുന്ന പ്രദേശത്തെ എം.എല്‍.എ. മാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍. പൈപ്പ് ലൈന്‍ കടന്നു പോകുന്ന പ്രദേശത്തെ ആളുകളെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തക യാണെങ്കില്‍ പദ്ധതിയോട് പൂര്‍ണമായി സഹകരിക്കുമെന്ന് യോഗത്തില്‍ പങ്കടുത്ത എം.എല്‍.എ. മാര്‍ ജില്ലാകലക്ടര്‍ ഉറപ്പ് നല്‍കി.
എം.എല്‍. എ.മാരുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച ജില്ലാ കലക്ടര്‍   പ്രദേശത്തെ എല്ലാവര്‍ക്കും നോട്ടീസ് നല്‍കുന്ന നടപടി ഇന്നു (നവംബര്‍ 7) മുതല്‍ തുടങ്ങുമെന്ന് അറിയിച്ചു. ഭൂവുടമള്‍ക്ക് നല്‍കുന്ന നോട്ടീസില്‍ നഷ്ടപെടുന്ന എല്ലാ വസ്തുക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തും. നഷ്ടപ്പെടുന്ന വസ്തുക്കളുടെ എണ്ണം, അവക്ക് നല്‍കുന്ന നഷ്ട പരിഹാരം എന്നിവ രേഖപ്പെടുത്തും. ഇതിന് പുറമെ അലൈന്‍മന്റ് രേഖപ്പെടുത്തി നല്‍കുകയും ചെയ്യും. പൊതു ജനങ്ങളുടെ മുഴുവന്‍ ആശങ്കകളും തീര്‍ക്കുന്ന രീതിയില്‍ റവന്യു ഉദ്യോഗസ്ഥര്‍, ഗെയില്‍ പ്രതിനിധികള്‍, തുടങ്ങിയവരും സംഘത്തിലുണ്‍ാവും. അനാവശ്യമായി ഭീതി പരത്തുന്ന രീതിയില്‍ പോലിസിനെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കില്ലന്ന് കല്ടര്‍ അറിയിച്ചു.
ഭൂ ഉടമകള്‍ക്ക് കാര്‍ഷിക നഷ്ടം കണക്കാക്കി നല്‍കുന്നതിന് ജില്ലക്ക് മാത്രമായി പ്രത്യേക പക്കേജുണ്‍ാക്കും. ഇതിന്റെ ഭാഗമായി കാര്‍ഷിക നഷ്ടം കണക്കാക്കുന്നതിന് പ്രത്യേക  സമിതിയുണ്ടണ്‍ാക്കും. ഇങ്ങിനെ സമിതിയുണ്‍ണ്ടാക്കി പരമാവധി തുക ഭൂവുടമകള്‍ക്ക്  നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.  ഇതിനായി ക്യഷിവകുപ്പും ജനപ്രതിനിധികളും ചേര്‍ന്ന് സമിതി ഉടന്‍ രൂപീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലയില്‍ പദ്ധതിക്ക് നിര്‍ദ്ദേശിച്ച സ്ഥലത്തുള്ള ഒരു വീടിനും നാശ നഷ്ടമുണ്‍ാവില്ല. അമ്പലങ്ങളും പള്ളികളും ശ്മശാനങ്ങളും സംരക്ഷിക്കും. 10 സെന്റിന് താഴെ സ്ഥലമുള്ള പ്രദേശങ്ങളില്‍ സ്ഥലത്തിന്റെ അരിക് ചേര്‍ന്ന് നിര്‍മ്മാണം നടത്തും. ഭൂമിയുടെ ഉടമവാസ്ഥാവകാശം ഭൂവുടമയില്‍ തുടരും. പ്രദേശത്തിന്റെ സമീപം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കികൊണ്‍ുള്ള യാതൊരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല.
ജില്ലയില്‍ 14 വില്ലേളുകളിലായി 58.54 കിലോമീറ്ററാണ് പൈപ്പ് ഇടുന്നത് ഇതില്‍ ഒരുകിലോമീറ്ററോളം സ്ഥലത്ത് ആദ്യ ഘട്ടം പണി തുടങ്ങിയിട്ടുണ്ടണ്‍്. ബാക്കിയുളളവര്‍ക്കാണ് നോട്ടീസ് നല്‍കുന്ന നടപടി തുടങ്ങുക.
കലക്ടറേറ്റില്‍ നടന്ന മീറ്റിങ്ങില്‍ എം.ഐ. ഷാനവാസ് എം.പി. എം.എല്‍എമാരായ പി. ഉബൈദുള്ള, അഡ്വ. എം. ഉമ്മര്‍, പി.കെ.ബഷീര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, അസി.കലക്ടര്‍ അരുണ്‍.കെ.വിജയന്‍, ഡെപ്യുട്ടി കലക്ടര്‍മാരയ വി.രാമചന്ദ്രന്‍, ഡോ.ജെ.ഒ. അരുണ്‍, സി. അബ്ദുല്‍ റഷീദ്, ആര്‍.ഡി.ഒ അജീഷ് കെ, ഗെയില്‍ ഡി.ജി.എം. എന്‍.എസ് പ്രസാദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി. ഉമ്മുകുല്‍സു, (ഇരുമ്പിളിയം) കമ്മദ്കുട്ടി (കുഴിമണ്ണ) ഷാജി.സി.പി.(കോഡൂര്‍), മുനര്‍വര്‍ (അരിക്കോട്) സുമയ്യ സലിം (പൂക്കോട്ടൂര്‍) എന്നിവര്‍ പങ്കെടുത്തു.

 

date