Skip to main content

തിരുവനന്തപുരം താലൂക്ക് പരാതി പരിഹാര അദാലത്ത് ജൂലൈ 21 ന്

 

തിരുവനന്തപുരം താലൂക്ക് പരിധിയിലുള്ള വിവിധ വകുപ്പുകളെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികളും അപേക്ഷകളും തീര്‍പ്പാക്കുന്നതിനായുള്ള പരാതി പരിഹാര അദാലത്ത് കോട്ടക്കകം പ്രിയദര്‍ശിനി ഹാളില്‍ ഈ മാസം 21 ന് നടക്കും.  രാവിലെ 10 മണിക്ക് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകിയുടെ നേതൃത്വത്തില്‍ നടക്കുന്ന അദാലത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. റീസര്‍വെ സംബന്ധിച്ച എല്‍.ആര്‍.എം., റേഷന്‍കാര്‍ഡ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായം എന്നിവ സംബന്ധിച്ച പരാതികള്‍ ഒഴികെയുള്ളവ അദാലത്തില്‍ പരിഗണിക്കും.  ഇതിനായുള്ള അപേക്ഷകളും പരാതികളും ഈ മാസം 16 ന് അഞ്ച് മണിക്ക് മുമ്പ് തിരുവനന്തപുരം താലൂക്ക് ഓഫീസില്‍ നല്‍കണമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു.
(പിആര്‍പി 1850/2018)

date