Skip to main content

പഠനമുറി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു 

 

പട്ടികജാതി വികസന വകുപ്പ് 2022-23 വർഷം നടപ്പിലാക്കുന്ന പഠനമുറി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തൃശൂർ കോർപറേഷൻ പരിധിയിൽ താമസിക്കുന്നതും ഗവൺമെന്റ്/എയ്ഡഡ് / ടെക്നിക്കൽ / സ്പെഷ്യൽ / കേന്ദ്രീയ വിദ്യാലയ  സ്കൂളുകളിൽ 8, 9, 10, 11, 12 ക്ലാസുകളിൽ പഠിക്കുന്ന ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള പട്ടികജാതി വിദ്യാർത്ഥികളിൽ നിന്നാണ് അപേക്ഷകൾ ക്ഷണിച്ചത്. 800 സ്ക്വയർ ഫീറ്റിൽ താഴെയുള്ള ഭവനങ്ങൾക്ക് മാത്രമാണ് ആനുകൂല്യം ലഭ്യമാവുക. ജൂലൈ 21ന്  മുൻപായി തൃശൂർ കോർപറേഷൻ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോമുകൾ തൃശൂർ കോർപറേഷൻ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ:0487-2422202

date