Skip to main content

പുനര്‍ജ്ജനി മെഗാ ക്യാമ്പിന് തുടക്കമായി

 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഒള്ള നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍.എസ്.എസ്) ടെക്‌നിക്കല്‍ സെല്ലിന്റെ സംസ്ഥാനതല മെഗാ ക്യാമ്പ്   പുനര്‍ജ്ജനി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.  സി. രവീന്ദ്രനാഥ്  ഓട്ടോക്ലേവ് മെഷീന്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ഗവണ്‍മെന്റ് ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ ഉദ്ഘാടനം ചെയ്തു.  ആശുപത്രികളില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന വിലപിടിപ്പുള്ള ഉപകരണങ്ങള്‍, വൈദ്യുതി ജലവിതരണ സംവിധാനങ്ങള്‍, തകര്‍ന്നു കിടക്കുന്ന കെട്ടിടങ്ങളുടെ മരാമത്ത് തുടങ്ങിയ ജോലികളാണ് ഈ പദ്ധതിയിലൂടെ  എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ ചെയ്തുവരുന്നത്. 

തിരുവനന്തപുരം ഗവണ്മെന്റ്  മെഡിക്കല്‍ കോളേജ്,  ആയുര്‍വേദ മെഡിക്കല്‍ കോളേജ്, ഹോമിയോ മെഡിക്കല്‍ കോളജ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കാര്യാലയം, കെ.എസ്.ആര്‍.ടി.സി പാപ്പനംകോട് ഡിപ്പോ എന്നിടങ്ങളിലായി നടക്കുന്ന മെഗാ ക്യാമ്പില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 350 ഓളം വോളണ്ടിയര്‍മാര്‍  പങ്കെടുക്കുന്നു. 

ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ലിന്‍സി തോമസ്  അധ്യക്ഷത വഹിച്ച ചടങ്ങില്‍ സൂപ്രണ്ട് ഡോ. സി രഘുനാഥന്‍, എന്‍ എസ് എസ് ടെക്‌നിക്കല്‍ സെല്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ എസ്. അജിത, കേരള-ലക്ഷദ്വീപ് റീജിയണല്‍ ഡയറക്ടര്‍ സജിത് ബാബു, സംസ്ഥാന ഓഫീസര്‍ സാബുകുട്ടന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ മനു വി. കുമാര്‍, സാങ്കേതിക വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വേലായുധന്‍, ആര്‍.എം.ഒ ഡോ. കെ. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  ക്യാമ്പ് 17ന് സമാപിക്കും.  
(പി.ആര്‍.പി. 1855/2018)

date