Skip to main content

തരിശ് രഹിതമാകാന്‍ ആനാട് ഗ്രാമപഞ്ചായത്ത്

 

തരിശ് നിലങ്ങള്‍ കൃഷിയോഗ്യമാക്കുക, എല്ലാ വീടുകളിലും ജൈവ കൃഷി വ്യാപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ വിപുലമായ കാര്‍ഷിക പദ്ധതിക്ക് ആനാട് ഗ്രാമ പഞ്ചായത്ത് ഒരുങ്ങുന്നു. പഞ്ചായത്തിനെ തരിശ് രഹിത ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി. 

കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, പുരുഷ സ്വയംസഹായ സംഘങ്ങള്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്തിലെ ഒരു തുണ്ടു ഭൂമി പോലും തരിശ് കിടക്കാന്‍ പാടില്ലെന്ന നിശ്ചയത്തിലാണു പദ്ധതി നടപ്പാക്കുന്നതെന്നു പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് പറഞ്ഞു. ഇതു സംബന്ധിച്ചു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചുള്ളിമാനൂര്‍ അക്ബര്‍ ഷാന്‍, വാര്‍ഡ് മെമ്പര്‍മാരായ സിന്ധു, ഷീല, മൂഴി സുനില്‍, ചിത്രലേഖ, ശ്രീകല, പാണയം നിസാര്‍, ദിവ്യ, സതികുമാര്‍, ലേഖ, ജോയിന്റ് ബി.ഡി.ഒ ഗില്‍ബര്‍ട്ട്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷീജ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. 
(പി.ആര്‍.പി. 1866/2018)

date