സൗജന്യ മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരിശീലനം
2020-ലെ മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതാന്‍ താല്പര്യമുളള ഈ അധ്യയന വര്‍ഷം പ്ലസ് വണ്‍ സയന്‍സ് കോഴ്സില്‍ പഠനം നടത്തുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വകുപ്പിന്റെ അംഗീകൃത സ്ഥാപനം വഴി രണ്ട് വര്‍ഷത്തെ എന്‍ട്രന്‍സ് കോച്ചിംഗ് നല്കുന്നു. 2018 മാര്‍ച്ചില്‍ നടത്തിയ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസ് ഗ്രേഡിന് മുകളില്‍ നേടിയിട്ടുളളവരും വാര്‍ഷിക വരുമാനം 4,50,000 രൂപയില്‍ താഴെയുളളവരുമായ വിദ്യാര്‍ത്ഥികള്‍ പരിശീലനം ആഗ്രഹിക്കുന്ന സ്ഥാപനം ഉള്‍പ്പെടെയുളള വിവരങ്ങള്‍ രേഖപ്പെടുത്തി ഈ മാസം 31നകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. ഇതിനകം കോച്ചിംഗ് സ്ഥാപനങ്ങളില്‍ ചേര്ിട്ടുളള അര്‍ഹതയുളളവര്‍ക്കും അപേക്ഷിക്കാം. അംഗീകൃത സ്ഥാപനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
- Log in to post comments