Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ക്ലോത്തിംഗ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി (ഐഐഎച്ച്ടി) കണ്ണൂരില്‍ ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഫാഷന്‍ ഡിസൈനിങ്ങ്, ഗാര്‍മെന്റ്് മാനുഫാക്ച്ചറിങ്ങ് ടെക്‌നോളജി, അപ്പാരല്‍ പ്രൊഡക്ഷന്‍ ടെക്‌നോളജി, പ്രൊഡക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, ക്ലോത്തിങ്ങ് മാത്തമാറ്റിക്‌സ് ആന്‍ഡ് ഗാര്‍മെന്റ് ലാബ് തുടങ്ങിയവയാണ് വിഷയങ്ങള്‍. ഒരു വര്‍ഷത്തെ കോഴ്‌സിന് എസ്എസ്എല്‍സിയാണ് യോഗ്യത. പ്രായപരിധി 35 വയസ്സ്. ആഗസ്റ്റ് 12ന് മുമ്പ്  നേരിട്ടോ www.iihtkannur.ac.in എന്ന വെബ്‌സൈറ്റ് മുഖേനയോ അപേക്ഷിക്കണം. വിലാസം: എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി, പി ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍. ഫോണ്‍: 0497 2835390.
 

ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കണ്ണപുരം ഗവ. കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താല്‍കാലിക അധ്യാപക ഒഴിവികളിലേക്കുള്ള നിയമനത്തിന് പാനല്‍ തയ്യാറാക്കാന്‍ അഭിമുഖം നടത്തുന്നു. ഡിപ്ലോമ ഇന്‍ സെക്രട്ടറിയല്‍ പ്രാക്ടീസ്/വേര്‍ഡ് പ്രോസസിങ്ങ് ഉള്‍പ്പെടെയുള്ള ഡിപ്ലോമ ഇന്‍ ഷോര്‍ട്ട് ഹാന്‍ഡ് ആന്‍ഡ് ടൈപ്പ് റൈറ്റിംഗും ബി കോം ബിരുദവും ടാലി/ഡി ടി പിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ പത്ത് മണിക്ക് അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 0497 2861819.

കണ്ണൂര്‍ സര്‍വകലാശാലയില്‍ മിനി ജോബ് ഫെയര്‍ 30ന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററും കണ്ണൂര്‍ സര്‍വ്വകലാശാലയുമായി ചേര്‍ന്ന് ജൂലൈ 30ന് ഏകദിന തൊഴില്‍ മേള നടത്തും. താവക്കരയിലെ സര്‍വ്വകലാശാല ആസ്ഥാനത്ത് രാവിലെ 9.30 മുതല്‍ അഭിമുഖം നടക്കും.
ഇ എം ടി നേഴ്‌സ്, അസിസ്റ്റന്റ് മാനേജര്‍, എമര്‍ജന്‍സി മാനേജ്മെന്റ് എക്‌സിക്യൂട്ടീവ്, എച്ച് ആര്‍ ട്രെയിനി, ഫിനാന്‍സ് കോ ഓര്‍ഡിനേറ്റര്‍, പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, മാത്സ്/കോമേഴ്‌സ് ടീച്ചര്‍, സെയില്‍ എന്‍ജിനീയര്‍ (സിവില്‍/ഇലക്ട്രിക്കല്‍), ഓട്ടോമൊബൈല്‍ ടെക്നീഷ്യന്‍, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, അക്കൗണ്ടന്റ്, ഡി ജാംഗോ ഡെവലപ്പേഴ്സ്/ഡാറ്റ സയന്‍സ്, ഫ്ളട്ടര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, യു ഐ/യു എക്‌സ് ഡെവലപ്പേഴ്സ്, മേര്‍ണ്‍ സ്റ്റാക്ക് സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, റിയാക്റ്റ് ജെ എസ് എന്നിവയിലാണ് ഒഴിവ്. യോഗ്യത: എം ബി എ, എം കോം, ബി കോം, ബി ടെക് (സിവില്‍, ഇലക്ട്രിക്കല്‍, ഓട്ടോമൊബൈല്‍), എം എസ്സി മാത്സ്, ബി സി എ, എം സി എ, ബിരുദം, പ്ലസ് ടു. താല്‍പര്യമുള്ളവര്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.
 

ആര്‍മി റിക്രൂട്ട്മെന്റ് റാലി

കോഴിക്കോട് ഗവ. ഫിസിക്കല്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 20 വരെ ആര്‍മി റിക്രൂട്ട്മെന്റ് റാലി നടക്കും.

ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം

ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രം 'ശുദ്ധമായ പാലുല്‍പ്പാദനം' എന്ന വിഷയത്തില്‍ ദ്വിദിന പരിശീലനം നല്‍കുന്നു. കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് ഒമ്പത്, പത്ത് തീയ്യതികളിലാണ് പരിശീലനം. പ്രവേശന ഫീസ് 20 രൂപ. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കണം. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചു മണിക്കകം dd-dtc-kkd.dairy@kerala.gov.in വഴിയോ 0495 2414579 എന്ന നമ്പര്‍ മുഖേനയോ പേര് രജിസ്റ്റര്‍ ചെയ്യണം.

തീറ്റപ്പുല്‍കൃഷി പരിശീലനം

ബേപ്പൂര്‍ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രം തീറ്റപ്പുല്‍കൃഷിയില്‍ പരിശീലനം നല്‍കുന്നു. ക്ഷീര പരിശീലന കേന്ദ്രത്തില്‍ ആഗസ്റ്റ് അഞ്ച്, ആറ് തീയ്യതികളിലാണ് പരിശീലനം. പ്രവേശന ഫീസ് 20 രൂപ. താല്‍പര്യമുള്ളവര്‍ ജൂലൈ 30ന് വൈകിട്ട് അഞ്ചു മണിക്കകം dd-dtc-kkd.dairy@kerala.gov.in വഴിയോ 0495 2414579 എന്ന നമ്പര്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണം.

 

ഐ എച്ച് ആര്‍ ഡി അപേക്ഷ ക്ഷണിച്ചു

ചീമേനി പള്ളിപ്പാറയിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി കോം കോഴ്സുകളില്‍ മെറിറ്റ് സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയ്യതി ജൂലൈ 29. അപേക്ഷകള്‍ കോളേജ് ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. എസ് സി/എസ് ടി/ഒഇസി/ഒബിഎച്ച് വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ട്യൂഷന്‍ ഫീസില്‍ ഇളവ്. ഫോണ്‍: 9605446129.

ട്രെയിനിംഗ് കോഴ്സിന് അപേക്ഷിക്കാം

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ട്രെയിനേഴ്സ് ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കോഴ്സ് കാലാവധി. വിദ്യാഭ്യാസ യോഗ്യത പത്താംതരം. അപേക്ഷകള്‍ ആഗസ്റ്റ് 31നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. ഫോണ്‍:6282880280, 8921272179.

 

കിറ്റ്‌സില്‍ എം ബി എ കോഴ്‌സ്

സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിലെ എം ബി എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സില്‍ ജനറല്‍, സംവരണ വിഭാഗങ്ങളില്‍ സീറ്റൊഴിവ്. താല്‍പര്യമുള്ളവര്‍ ജൂലൈ 31ന് മുമ്പ് www.kittsedu.org എന്ന വെബ് സൈറ്റ് വഴി അപേക്ഷിക്കണം. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും കാറ്റ്/കെ മാറ്റ്/സി മാറ്റ് യോഗ്യതയുള്ളവര്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 9446529467, 9447013046, 0471 2327707.

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാന്‍ ജില്ലാ എം ജി എന്‍ ആര്‍ ഇ ജി എസ് ഓംബുഡ്‌സ്മാന്‍ നടുവില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ജൂലൈ 30 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ സിറ്റിംഗ് നടത്തും.

ബിരുദാനന്തര ബിരുദ പ്രവേശനം

കേരള സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് പ്രവേശനം നടത്താവുന്ന 50 ശതമാനം സീറ്റുകളിലേക്കാണ് ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ വഴി അപേക്ഷിക്കാനാകുക. www.ihrdadmissions.org വഴി ജൂലൈ 28ന് രാവിലെ പത്ത് മണി മുതല്‍ അപേക്ഷ സമര്‍പ്പിക്കാം.  അപേക്ഷയുടെ പ്രിന്റ് ഔട്ട്, അനുബന്ധങ്ങള്‍, 1000 രൂപ (എസ്.സി, എസ്.റ്റി 350/രൂപ) രജിസ്‌ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങള്‍ എന്നിവ പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 04712322985, 04712322501.

 

അപേക്ഷ ക്ഷണിച്ചു

പന്ന്യന്നൂര്‍ ഗവ. ഐ ടി ഐ എന്‍ സി വി ടി കോഴ്‌സുകളായ ഇലക്ട്രീഷ്യന്‍, മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍, ഡ്രാഫ്ട്‌സ്മാന്‍ സിവില്‍, വെല്‍ഡര്‍ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കൂടുതല്‍ വിവരങ്ങള്‍ https://det.kerala.gov.in വെബ്‌സൈറ്റിലും https://itiadmissions.kerala.gov.in എന്ന പോര്‍ട്ടലിലും ലഭിക്കും.   അപേക്ഷ ജൂലൈ 30ന് വൈകീട്ട് അഞ്ച് മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍: 04902318650.

ദര്‍ഘാസ്

കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ 30 വാട്ടര്‍ പ്യൂരിഫയറുകള്‍ മൂന്ന് വര്‍ഷത്തേക്ക് അറ്റകുറ്റ പ്രവൃത്തി നടത്താന്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ആഗസ്റ്റ് 19ന് ഉച്ചക്ക് 12.30ന് മുമ്പ് പ്രിന്‍സിപ്പല്‍, ഗവ. എഞ്ചിനീയറിങ് കോളേജ്, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0497 2780226.  

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഫിസിക്കല്‍ എജുക്കേഷന്‍ വകുപ്പില്‍ ക്രിക്കറ്റ് ഗുഡ്‌സ് വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10ന് ഉച്ചക്ക് 12.30. ഫോണ്‍: 04972 780226.

റാങ്ക് പട്ടിക റദ്ദായി

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍ പി സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം കാറ്റഗറി നമ്പര്‍ 387/2014) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2018 ഡിസംബര്‍ 28ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2021 ഡിസംബര്‍ 27ന് അവസാനിച്ചതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

ഭൂമി ലേലം

കോടതി കുടിശിക ഈടാക്കാനായി ജപ്തി ചെയ്ത ഇരിട്ടി താലൂക്ക് ആറളം അംശം ദേശത്തില്‍ റീ.സ 67ലെ 0.3358 ഹെക്ടര്‍ ഭൂമി ആഗസ്റ്റ് നാലിന് രാവിലെ 11 മണിക്ക് സ്ഥലത്ത് വെച്ച് ലേലം ചെയ്യും. ഫോണ്‍: 0490 2494910
 

വൈദ്യുതി മുടങ്ങും

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാപ്പ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂലൈ 28 വ്യാഴം രാവിലെ 7.30 മുതല്‍ വൈകീട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

date