Skip to main content

എസ്എസ്എല്‍സി, പ്ലസ്ടു ജേതാക്കളായ ഭിന്നശേഷി കുട്ടികളെ ആദരിച്ചു

നിലമ്പൂര്‍ ഉപജില്ലയില്‍ നിന്നും 2021-22 വര്‍ഷത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച ഭിന്നശേഷി വിഭാഗക്കാരായ കുട്ടികളെ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ആദരിച്ചു. പത്താം ക്ലാസ് പരീക്ഷ വിജയിച്ച 63 കുട്ടികളും പ്ലസ്ടു പരീക്ഷ വിജയിച്ച 53 പേരും ഉള്‍പ്പെടെ 116 കുട്ടികളെയാണ് നിലമ്പൂര്‍ ബി.ആര്‍.സി ഹാളില്‍ നടന്ന പരിപാടിയില്‍ ആദരിച്ചത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിന് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ നിലമ്പൂര്‍ ബിആര്‍സിയിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ സബിത്ത് ജോണ്‍, കെ. മനു എന്നിവരെയും പരിപാടിയില്‍ ആദരിച്ചു.
നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി അധ്യക്ഷത വഹിച്ച പരിപാടിയില്‍ സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടി. രത്‌നാകരന്‍ മുഖ്യ സന്ദേശം നല്‍കി. നിലമ്പൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ  പി.എം ബഷീര്‍, സൈജി, നിലമ്പൂര്‍ ബി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ എം. മനോജ് കുമാര്‍, ബി.ആര്‍.സി ട്രെയിനര്‍ ടി. പി രമ്യ, നിലമ്പൂര്‍ എ.ഇ.ഒ ഇ. അബ്ദുള്‍ റസാഖ്, അക്കാദമിക്ക് കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ നിഷ, ട്രൈനര്‍ എ. ജയന്‍, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രമ്യ, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ റൂബി മാത്യൂ, സബിത്ത് ജോണ്‍, കെ. മനു, രക്ഷിതാക്കളുടെ പ്രതിനിധി കെ. മുംതാസ്, വിദ്യാര്‍ത്ഥി പ്രതിനിധി ഇ. ഗനുഷി എന്നിവര്‍ സംസാരിച്ചു.

date