Skip to main content

ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനം: പരിശോധന നടത്തി

ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക്ക് പൂര്‍ണമായും നിരോധിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ കിലോക്കണക്കിന് നിരോധിത പ്ലാസ്റ്റിക് പിടികൂടി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റുകളിലെ ജീവനക്കാരെ ഉള്‍പ്പെടുത്തിയ ജില്ലാതല ടീമാണ് പരിശോധന നടത്തിയത്. ചിറയിന്‍കീഴ്, പനവൂര്‍, പൂവച്ചല്‍, കുളത്തൂര്‍, പൂവാര്‍, ആര്യനാട്, കല്ലിയൂര്‍, കുന്നത്തുകാല്‍, ഉഴമലയ്ക്കല്‍, നാവായിക്കുളം തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലെ വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും താക്കീത് നല്‍കുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date