Skip to main content

'ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി': വൈദ്യുതി മഹോത്സവം

 

 

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര ഊർജമന്ത്രാലയം 'ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി' വൈദ്യുതി മഹോത്സവം സംഘടിപ്പിച്ചു. അഡ്വ. സജീവ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠാപുരം കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി മോഹനൻ അധ്യക്ഷത വഹിച്ചു. പി എഫ് സി നോഡൽ ഓഫീസർ പി സി ഹെംബ്രാം വിഷയാവതരണം നടത്തി.  ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, വാർഡ് അംഗം കെ വി ഉഷകുമാരി, ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സർക്കിൾ എക്സി. എഞ്ചിനീയർ ഇൻചാർജ് സാനു ജോർജ് എന്നിവർ സംസാരിച്ചു. തുടർന്ന് വീഡിയോ പ്രദർശനവും കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറി

date