Skip to main content

അപേക്ഷ ക്ഷണിച്ചു

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളജിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.ടി.ഇ പ്രീ പ്രെസ് ഓപ്പറേഷൻ, പ്രെസ് വർക്ക് കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. പൂരിപ്പിച്ച അപേക്ഷ ഫോറം സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷ ഫീസ് (25 രൂപ) എന്നിവ സഹിതം സെൻട്രൽ പോളിടെക്‌നിക് കോളജിന്റെ ഓഫിസിൽ ഓഗസ്റ്റ് 20ന് നാലിനു മുമ്പ് അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറം www.sittrkerala.ac.in  ൽ ലഭ്യമാണ്.
പി.എൻ.എക്സ്. 3444/2022

date