Skip to main content

അപേക്ഷ ക്ഷണിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശേരിയിലെ സൂപ്പർവൈസറി ഡവലപ്മെന്റ് സെന്ററിൽ (എസ്.ഡി സെന്റർ) ഈ മാസം ആരംഭിക്കുന്ന ഒരു വർഷ (രണ്ട് സെമസ്റ്റർ) അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ് (പാർട്ട് ടൈം) കോഴ്സിൽ നിലവിലുള്ള ഒഴിവുകളിലേക്ക് വിണ്ടും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും പ്രോസ്പെക്ടസും സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ നിന്ന് ലഭിക്കും. ഓഗസ്റ്റ് 12 വരെ അപേക്ഷ സമർപ്പിക്കേണ്ട സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2556530  /8848324526 / 9349892240 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

date