Skip to main content

സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു

 

     വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകാന്‍ കഴിയാതെ ഓപ്പണ്‍ സ്‌കൂള്‍ / കോളേജ് / വിദൂര വിദ്യാഭ്യാസം എന്നീ സംവിധാനങ്ങളിലൂടെ ഡിഗ്രി തലത്തിലും അതിന് മുകളിലും പഠിക്കുന്ന അംഗപരിമിതര്‍ / ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സ് ഫീസ് / ട്യൂഷന്‍ ഫീസ് / പരീക്ഷാ ഫിസ് / പുസ്തകങ്ങള്‍ / പഠനോപകരണങ്ങള്‍ എന്നിവയ്ക്കായി പരമാവധി പതിനായിരം രൂപ വീതം സാമൂഹ്യനീതി വകുപ്പ് മുഖാന്തിരം സ്‌കാളര്‍ഷിപ്പ് നല്‍കും.  കേന്ദ്ര / സംസ്ഥാന സര്‍ക്കാരുടെകളുടെ മറ്റേതെങ്കിലും പദ്ധതിയിലൂടെ ധനസഹായം ലഭിക്കുന്നവര്‍ അര്‍ഹരല്ല.  ഐ.സി.ഡി.എസ് ഓഫീസ്, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്ന അപേക്ഷാഫോറം ആവശ്യമായ രേഖകള്‍ സഹിതം ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.  
(പി.ആര്‍.പി 1896/2017)
 

date